1 GBP = 104.00
breaking news

ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾക്ക് പങ്കെടുക്കുന്നത് മുപ്പതുപേർ മാത്രം

ഫിലിപ്പ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾക്ക് പങ്കെടുക്കുന്നത് മുപ്പതുപേർ മാത്രം

ലണ്ടൻ: അന്തരിച്ച ഡ്യൂക്ക് ഓഫ് എഡിൻബർഗ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ബക്കിങ്ഹാം കൊട്ടാരം പുറത്ത് വിട്ടു. ഫിലിപ്പ് രാജകുമാരന്റെ നാല് മക്കളും സംസ്കാര ചടങ്ങിൽ മൃതദേഹത്തെ അനുഗമിക്കും.
രാജകുമാരന്മാരായ ചാൾസ്, ആൻഡ്രൂ, എഡ്വേർഡ്, ആൻ രാജകുമാരി എന്നിവരായിരിക്കും മൃതദേഹത്തിന് ഇരുവശവുമായി നടക്കുക. പേരക്കുട്ടികളായ പ്രിൻസസ് വില്യം, ഹാരി എന്നിവരും മൃതദേഹം വഹിക്കുന്ന ലാൻഡ് റോവറിനെ പിന്തുടർന്ന് വിൻഡ്‌സറിലെ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് നീങ്ങും .

സംസ്കാര ചടങ്ങിലേക്കുള്ള അതിഥി പട്ടികയിൽ ഫിലിപ്പ് രാജകുമാരന്റെ മൂന്ന് ജർമ്മൻ ബന്ധുക്കൾ ഉൾപ്പെടെ 30 പേർ ഉൾപ്പെടുന്നു.
പങ്കെടുക്കുന്നവർ മെഡലുകൾ ധരിക്കുമെങ്കിലും പക്ഷേ സൈനിക യൂണിഫോം ധരിക്കില്ല. ചടങ്ങിൽ കോവിഡ് ലോക്ക്ഡൗൺ നിയമങ്ങൾക്കനുസൃതമായി ഫേസ് മാസ്കുകളും സാമൂഹിക അകലവും പാലിക്കും.രാജ്ഞിക്ക് ഒറ്റയ്ക്ക് ആയിരിക്കും ഇരിപ്പിടമൊരുക്കുക.

വിൻഡ്‌സർ കാസിലിന്റെ മൈതാനത്തുള്ള ചാപ്പലിൽ നടക്കുന്ന ഫിലിപ്പ് രാജകുമാരന്റെ ആചാരപരമായ രാജകീയ ശവസംസ്കാരത്തിന്റെ വിശദാംശങ്ങൾ ബക്കിംഗ്ഹാം കൊട്ടാരം ഇന്നലെ പുറത്തുവിട്ടിരുന്നു. നിലവിലെ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുക്കുന്നതിനാണ് പദ്ധതികൾ പരിഷ്കരിച്ചതെന്ന് കൊട്ടാരം വക്താവ് പറഞ്ഞു, എന്നാൽ അന്നത്തെ ആചാരപരമായ കാര്യങ്ങളും സേവനവും ഡ്യൂക്കിന്റെ ആഗ്രഹത്തിന് അനുസൃതമായാണ് രൂപം കൊടുത്തിരിക്കുന്നത്. ഫിലിപ്പ് രാജകുമാരന്റെ സൈനിക ബന്ധങ്ങളുടെയും ജീവിതത്തിലെ വ്യക്തിപരമായ ഘടകങ്ങളുടെയും പ്രതിഫലനമായിരിക്കും ചടങ്ങുകളെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more