1 GBP = 103.29
breaking news

ഫിലിപ്​ രാജകുമാര​െൻറ സംസ്​കാരം ശനിയാഴ്ച്ച ​സെൻറ്​ ജോർജ്​ ചാപ്പലിൽ

ഫിലിപ്​ രാജകുമാര​െൻറ സംസ്​കാരം ശനിയാഴ്ച്ച ​സെൻറ്​ ജോർജ്​ ചാപ്പലിൽ

ല​ണ്ട​ൻ: വെ​ള്ളി​യാ​ഴ്​​ച അ​ന്ത​രി​ച്ച ഫി​ലി​പ്​ രാ​ജ​കു​മാ​ര​െൻറ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ 17ന്​ ​വി​ൻ​സ​ർ കാ​സി​ൽ ഗ്രൗ​ണ്ടി​ലു​ള്ള സെൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ൽ ന​ട​ക്കും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ലാ​ൻ​ഡ്​ റോ​വ​ർ വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ ഭൗ​തി​ക​ദേ​ഹം പ​ള്ളി​യി​ലേ​ക്ക്​ എ​ത്തി​ക്കും.

ബ്രി​ട്ടീ​ഷ്​ പ​ട്ടാ​ള​ത്തി​െൻറ ഭാ​ഗ​മാ​യ ഗ്ര​നേ​ഡി​യ​ൻ ഗാ​ർ​ഡ്​ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ട്ട്​ മി​നി​റ്റ്​​ ബാ​ൻ​ഡ്​ മേ​ളം അ​ര​ങ്ങേ​റും. എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി​യും പ​രി​വാ​ര​ങ്ങ​ളും പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ൽ പ​ള്ളി​യി​ലെ​ത്തും. വ​ൻ സൈ​നി​ക വ്യൂ​ഹ​വും അ​ക​മ്പ​ടി സേ​വി​ക്കും. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​കാ​രം 30 പേ​ർ​ക്കാ​ണ്​ ബ്രി​ട്ട​നി​ൽ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്ക്​ പ​െ​ങ്ക​ടു​ക്കാ​നാ​വു​ക. രാ​ജ​കു​ടും​ബ​ത്തി​ന്​ പ്ര​ത്യേ​ക ഇ​ള​വു​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

സം​സ്​​കാ​ര ച​ട​ങ്ങു​ക​ളി​ലേ​ക്ക്​ ആ​രെ​യൊ​ക്കെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ച​ട​ങ്ങു​ക​ളി​ൽ​നി​ന്ന്​ വ​ൻ ജ​ന​സ​ഞ്ച​യ​ത്തെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും അ​ധി​കൃ​ത​ർ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, രാ​ജ​കു​മാ​ര​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​ർ ആ​ബി​യി​ലെ പ​ള്ളി​മ​ണി​ക​ൾ 99 ത​വ​ണ മു​ഴ​ങ്ങി. ദുഃ​ഖ​സൂ​ച​ക​മാ​യി ല​ണ്ട​നി​ലും എ​ഡി​ൻ​ബ​റ​യി​ലു​മു​ൾ​പ്പെ​ടെ 41 വീ​തം ആ​ചാ​ര​വെ​ടി​ക​ളും. എ​ട്ട്​ ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​ത്തി​ലാ​ണ്​ രാ​ജ്യം. കോ​വി​ഡ് കാ​ല​ത്തു ജ​ന​ക്കൂ​ട്ട​മൊ​ഴി​വാ​ക്കാ​ൻ കൊ​ട്ടാ​ര​ത്തി​നു​മു​ന്നി​ൽ പൂ​ക്ക​ൾ ​വെ​ക്കു​ന്ന​തി​നു പ​ക​രം ജീ​വ​കാ​രു​ണ്യ​ത്തി​നാ​യി പ​ണം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നു ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​രം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. 

ഫി​ലി​പ് രാ​ജ​കു​മാ​ര​ന് ആ​ദ​ര​മ​ർ​പ്പി​ച്ച് പാ​ർ​ല​മെൻറ്​ ജ​ന​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച​ ചേ​രും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more