1 GBP = 104.06

പ്രിൻസ് ലൂയിസ് ആർതർ ചാൾസ്; ബ്രിട്ടന്റെ അഞ്ചാമത്തെ കിരീടാവകാശിയുടെ പേര് പുറത്ത് വിട്ടു

പ്രിൻസ് ലൂയിസ് ആർതർ ചാൾസ്; ബ്രിട്ടന്റെ അഞ്ചാമത്തെ കിരീടാവകാശിയുടെ പേര് പുറത്ത് വിട്ടു

ലണ്ടൻ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രിട്ടന്റെ അഞ്ചാമത്തെ കിരീടാവകാശിയുടെ പേര് രാജകൊട്ടാരം പുറത്ത് വിട്ടു. പ്രിൻസ് ലൂയിസ് ആർതർ ചാൾസ് എന്നാണ് കുഞ്ഞിന് പേരിട്ടത്, ഔദ്യോഗിക നാമം ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ലൂയിസ് ഓഫ് കേംബ്രിഡ്ജ്. മാതാപിതാക്കളായ വില്യം രാജകുമാരനും കെയ്റ്റും ചേർന്നാണ് പേര് വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ പേരിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ ചർച്ചകളാണ് നടന്നത്. ഒടുവിൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് നാല് ദിവസത്തിന് ശേഷമാണ് പേര് രാജകുടുംബം പുറത്ത് വിട്ടത്.

മുത്തശ്ചനായ ചാൾസ് രാജകുമാരന്റെ പേരും പേരക്കുട്ടിയുടെ പേരിനൊപ്പമുണ്ട്. അതേസമയം ചാൾസ് രാജകുമാരനും പിതാവ് ഫിലിപ്പ് രാജകുമാരനും ഏറെ പ്രിയപ്പെട്ട അങ്കിളായ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ പേരാണ് ആദരസൂചകമായി പുതിയ രാജകുമാരന് നൽകിയിരിക്കുന്നത്. മൗണ്ട്‌ ബാറ്റൺ പ്രഭുവിന്റെ പേരും ലൂയിസ് എന്നായിരുന്നു. 1979ൽ ഐ ആർ എ ബോംബാക്രമണത്തിലാണ് മൗണ്ട് ബാറ്റൺ പ്രഭു കൊല്ലപ്പെട്ടത്.

രാജകുമാരന്റെ ജനനത്തിന് ശേഷം യുകെയിലങ്ങോളമിങ്ങോളം പേരിനെച്ചോല്ലി ഒരു ലക്ഷത്തിലധികം വാത് വയ്പുകളാണ് നടന്നതെന്ന് ബെറ്റിങ് ഏജൻസികൾ പറയുന്നു. ആൽബർട്ടും ആർതറുമായിരുന്നു വാത് വയ്പുകാരുടെ ഇഷ്ട നാമം. ജോർജ്ജിന്റെയും ഷാലറ്റിന്റെയും ജനനത്തിന് ശേഷം രണ്ടു ദിവസത്തിനുള്ളിൽ തന്നെ വില്യം കെയ്റ്റ് ദമ്പതികൾ കുഞ്ഞുങ്ങളുടെ പേരുകൾ പുറത്ത് വിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more