1 GBP = 103.12

കോമൺവെൽത്തിന്റെ തലപ്പത്തേക്ക് ചാൾസ് രാജകുമാരൻ എത്തുമോ? പിന്തുണയുമായി തെരേസാ മേയും ജസ്റ്റിൻ ട്രൂഡോയും

കോമൺവെൽത്തിന്റെ തലപ്പത്തേക്ക് ചാൾസ് രാജകുമാരൻ എത്തുമോ? പിന്തുണയുമായി തെരേസാ മേയും ജസ്റ്റിൻ ട്രൂഡോയും

ലണ്ടൻ: ബ്രിട്ടനിൽ നടക്കുന്ന കോമൺ വെൽത്ത് രാഷ്ട്രതലവന്മാരുടെ സമ്മേളനത്തിൽ ബ്രിട്ടന്റെ കിരീടാവകാശിയായ ചാൾസ് രാജകുമാരനെ തന്റെ കാലശേഷം അധ്യക്ഷനാക്കണമെന്ന് എലിസബത്ത് രാജ്ഞി. ഇന്നലെ ബക്കിങ്ഹാം പാലസിൽ നടന്ന യോഗത്തിലാണ് രാജ്ഞി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. കോമൺവെൽത്ത് അധ്യക്ഷസ്ഥാനം പതിറ്റാണ്ടുകളായി വഹിക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയാണ്. എന്നാൽ ഈ സ്ഥാനം പരമ്പരാഗതമായി ബ്രിട്ടീഷ് രാജകുടുംബത്തിനോ ഭരണത്തലവനോ അവകാശപ്പെട്ടതല്ല. ഈ സാഹചര്യത്തിലാണ് തനിക്കുശേഷം രാജാവാകുന്ന ചാൾസിനെ കോമൺവെൽത്തിന്റെ അധ്യക്ഷനാകാൻ അനുവദിക്കണമെന്ന് രാജ്ഞി അഭ്യർഥിച്ചത്. തന്റെ പിതാവ് 1949 ൽ തുടങ്ങി വച്ച പദ്ധതികൾ ചാൾസ് രാജകുമാരന് ഭംഗിയാക്കാൻ കഴിയുമെന്ന് രാജ്ഞി പറഞ്ഞു. എന്നാൽ അധ്യക്ഷസ്ഥാനം അംഗരാജ്യങ്ങൾ രണ്ടുവർഷം കൂടുമ്പോൾ മാറി ഏറ്റെടുക്കണമെന്ന നിർദേശം യോഗത്തിൽ ഉയർന്നിട്ടുണ്ട്.

53 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യോഗത്തിൽ രാജ്ഞിയുടെ അഭ്യർത്ഥനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പിന്തുണ അറിയിച്ചിട്ടുണ്ട്. രാജ്ഞിയുടെ അഭ്യർഥനയിന്മേൽ അനുകൂല തീരുമാനമുണ്ടാകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിൽ ഉന്നതതല മന്ത്രിമാരുടെ സംഘം വിവിധ രാഷ്ട്രനേതാക്കളുമായി അനൌദ്യോഗികമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ വൻശക്തികളുടെ അഭിപ്രായം അനുകൂലമായാൽ തീരുമാനം എളുപ്പമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more