1 GBP = 103.68
breaking news

ലൈംഗികാരോപണത്തിൽ കുടുങ്ങിയ ആൻഡ്രൂ രാജകുമാരന് തിരിച്ചടി; ഔദ്യോഗിക പദവികൾ തിരിച്ചെടുത്തു

ലൈംഗികാരോപണത്തിൽ കുടുങ്ങിയ ആൻഡ്രൂ രാജകുമാരന് തിരിച്ചടി; ഔദ്യോഗിക പദവികൾ തിരിച്ചെടുത്തു

ലണ്ടൻ: ഡ്യൂക്ക് ഓഫ് യോർക്ക് പ്രിൻസ് ആൻഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാകർതൃത്വങ്ങളും രാജ്ഞിക്ക് തിരികെ നൽകുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
61 കാരനായ ആൻഡ്രൂ രാജകുമാരനും ഔദ്യോഗിക പദവിയിൽ ഹിസ് റോയൽ ഹൈനസ് എന്ന ശൈലി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് രാജകീയ വൃത്തങ്ങൾ അറിയിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങളിൽ അദ്ദേഹം യുഎസിൽ സിവിൽ നടപടി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ ആരോപണങ്ങളെ ആൻഡ്രൂ രാജകുമാരൻ നിഷേധിച്ചു.

രാജ്ഞിയുടെ അംഗീകാരത്തോടെ ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ ഡ്യൂക്ക് ഓഫ് യോർക്കിന്റെ സൈനിക ബന്ധങ്ങളും രാജകീയ രക്ഷാകർതൃത്വങ്ങളും രാജ്ഞിക്ക് തിരികെ നൽകിയിട്ടുണ്ട്. ഡ്യൂക്ക് ഓഫ് യോർക്ക് പൊതു ചുമതലകൾ ഏറ്റെടുക്കാതെ തുടരുകയും ഒരു സാധാരണ പൗരനെന്ന നിലയിലായിരിക്കും കേസിൽ കോടതിയിൽ ഉൾപ്പെടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

ആൻഡ്രൂ രാജകുമാരന്റെ എല്ലാ റോളുകളും രാജ്ഞിക്ക് തിരികെ നൽകും. അവ രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയം രാജകുടുംബവുമായി വ്യാപകമായി ചർച്ച ചെയ്തിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഹാരിയെയും മേഗനെയും പോലെ, ആൻഡ്രൂ രാജകുമാരൻ തന്റെ എച്ച്ആർഎച്ച് പദവി നിലനിർത്തുമെങ്കിലും ഔദ്യോഗികമായി പദവി ഉപയോഗിക്കില്ല.

മനുഷ്യക്കടത്തിന് വിധേയയായ ഇരയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ന്യൂയോർക്കിൽ നൽകിയ കേസിനെതിരെ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്ന് ഡ്യൂക്കിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. സിവിൽ നടപടി തുടരാമെന്ന് ബുധനാഴ്ച ജഡ്ജിയുടെ വിധി വന്നിരുന്നു. ഇതോടെയാണ് രാജകൊട്ടാരവും കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more