1 GBP = 103.38

കൊട്ടിയൂര്‍ വൈദികന്റെ പീഢനം; ഫാ തോമസ് തേരകവും കന്യാസ്ത്രീകളും കീഴടങ്ങി

കൊട്ടിയൂര്‍ വൈദികന്റെ പീഢനം; ഫാ തോമസ് തേരകവും കന്യാസ്ത്രീകളും കീഴടങ്ങി

കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്നപ്രതികളായ മൂന്നു പേര്‍ കീഴടങ്ങി. പേരാവൂര്‍ സിഐക്കു മുന്നിലാണ് മൂവരും കീഴടങ്ങിയത്. രാവിലെ ആറേകാലോടെയാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. കീഴടങ്ങാന്‍ ഹൈക്കോടതി നല്‍കിയ അഞ്ചു ദിവസത്തെ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതികള്‍ കീഴടങ്ങിയത്. മാര്‍ച്ച് 14ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അഞ്ചു ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ തോമസ് തേരകം, സമിതി മുന്‍ അംഗവും കല്‍പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങാനുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് സിഡബ്ല്യൂസി ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.തോമസ് തേരകത്തെ പ്രതിചേര്‍ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more