1 GBP = 103.12

വെള്ളക്കരവും വീട്ടുകരവും എന്തിനേറെ മരുന്നിന് പോലും നാളെ മുതൽ വർദ്ധിച്ച നിരക്ക്; ഒന്ന് ശ്രദ്ധിച്ചാൽ അൽപമെങ്കിലും പോക്കറ്റ് ചോരുന്നത് ഒഴിവാക്കാം

വെള്ളക്കരവും വീട്ടുകരവും എന്തിനേറെ മരുന്നിന് പോലും നാളെ മുതൽ വർദ്ധിച്ച നിരക്ക്; ഒന്ന് ശ്രദ്ധിച്ചാൽ അൽപമെങ്കിലും പോക്കറ്റ് ചോരുന്നത് ഒഴിവാക്കാം

ലണ്ടൻ: ബ്രിട്ടനിലെ കുടുംബങ്ങൾ നാളെ മുതൽ അഭിമുഖീകരിക്കുന്നത് വർദ്ധിച്ച വില വർദ്ധനവായിരിക്കും. വെള്ളത്തിന് മുതൽ നാളെ കൂടുതൽ നിരക്കായിരിക്കും കമ്പനികൾ ഈടാക്കുക. വില വർദ്ധനവ് അനിവാര്യമാണ്, എന്നായാലും നമുക്ക് അഭിമുഖീകരിച്ചെ മതിയാകൂ. വില വർദ്ധനവിന് അനുസരിച്ച് വേതന നിരക്ക് ഉയരുന്നോയെന്ന മറു ചോദ്യവും ഉണ്ടാകാം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് ഒരു ആശ്വാസം തന്നെയാണ്. ബ്രോഡ് ബാൻഡ്, കൗൺസിൽ ടാക്സ്, വാട്ടർ ബിൽ, എൻ എച്ച് എസ് പ്രിസ്‌ക്രിപ്‌ഷൻസ്. പാസ്പോർട്ട് പുതുക്കൽ തുടങ്ങി മിക്ക സർവ്വീസുകൾക്കും നാളെ മുതൽ ജനങ്ങൾ നൽകേണ്ടത് കൂടിയ നിരക്കായിരിക്കും. എന്നാൽ ചെറിയ ചില വിദ്യകൾ മതി പോക്കറ്റ് കാലിയാകാതെ നോക്കാൻ.

എൻ എച്ച് എസ് പ്രിസ്‌ക്രിപ്‌ഷൻ

എൻ എച്ച് എസ് പ്രിസ്‌ക്രിപ്‌ഷനുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ £8.80 നൽകേണ്ടി വരും. എന്നാൽ പ്രീ പേയ്മെന്റ് പ്രിസ്‌ക്രിപ്‌ഷനുകൾക്ക് വർദ്ധനവ് ഇല്ല. അതായത് കൂടുതൽ നാളുകളിൽ പ്രിസ്‌ക്രിപ്‌ഷനുകൾ വേണ്ടവരാണെങ്കിൽ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക പ്രിസ്‌ക്രിപ്‌ഷനായി നൽകാം.പന്ത്രണ്ട് മാസത്തേക്ക് ഉള്ള പ്രിസ്‌ക്രിപ്‌ഷനാണെങ്കിൽ £104 മാത്രം അടച്ചാൽ മതി. ഇതിലൂടെ ലാഭിക്കാൻ കഴിയുന്നത് മുന്നൂറ് പൗണ്ടോളം.

ടി വി ലൈസൻസ്

നാളെ മുതൽ ടി വി ലൈസൻസുകൾക്ക് £3.50 അധികം നൽകേണ്ടി വരും. എന്നാൽ ഇപ്പോൾ അടച്ച് കൊണ്ടിരിക്കുന്ന വിധത്തിൽ ഏപ്രിൽ 1 മുൻപ് തന്നെ പഴയ പേയ്മെന്റ് പ്ലാൻ പ്രകാരം അടുത്ത വർഷത്തേക്കുള്ള നിരക്കുകൾ അടച്ച് തുടങ്ങിയാൽ മുൻപത്തെ തുക തന്നെ നൽകിയാൽ മതിയാകും. ടി വി ലൈസൻസ് പുതുക്കാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിൽ ഇന്ന് തന്നെ നൽകുകയായിക്കും നല്ലത്. അതേസമയം നെറ്റ്ഫ്ലിക്സ്, ആമസോൺ, നൗ ടിവി തുടങ്ങിയ വരിക്കാർക്ക് ഏറെ ലാഭകരമാണ്. നെറ്റ്ഫ്ലിക്സ് വരി സംഖ്യ തുടങ്ങുന്നത് മാസം £5.99 ൽ ആണ്. ഒരു വർഷം കൂട്ടിയാൽ പോലും £71.88 മാത്രമേ ആകുന്നുള്ളൂ.

വാട്ടർ ബിൽ

സ്വാഭാവികമായി എല്ലാ കമ്പനികളും ഒമ്പത് പൗണ്ട് വരെ വില വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. താമസിക്കുന്ന സ്ഥലം കണക്കാക്കി ശരാശരി ഒരു വർഷം £405. അതേസമയം നോർത്ത് വെസ്റ്റിലൊക്കെ ഇത് പതിനെട്ട് പൗണ്ട് വരെ ഉയരുന്നുണ്ട്. എന്നാൽ വെബ്‌സൈറ്റായ വാട്ടർ ഉപയോഗവും അത് പരമാവധി കുറയ്ക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നു. അല്ലെങ്കിൽ കൗൺസിലുകളിൽ ഫ്രീ വാട്ടർ സേവിംഗ് ഗാഡ്ജറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

കൗൺസിൽ ടാക്സുകൾ

മിക്കവാറും എല്ലാ കൗൺസിലുകളും പൊതുജനങ്ങൾക്ക് മേൽ നൂറു പൗണ്ട് വരെ വർദ്ധനവാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കൗൺസിൽ ടാക്സ് അടക്കുന്നതിൽ ബുദ്ധിമുട്ടുന്ന ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വരുമാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കൗൺസിലിനെ ബോധ്യപ്പെടുത്തി ഇളവുകൾ നേടാവുന്നതാണ്.

നിലവിലെ മൊബൈൽ/ ബ്രോഡ്ബാൻഡ്

ഏറെക്കുറെ കൂടുതൽ കമ്പനികളും നിരക്ക് വർദ്ധനവുമായി ഈ വർഷവും രാഗത്തുണ്ട്. സ്കൈ ബ്രോഡ് ബാൻഡ് അടുത്ത മാസം മുതൽ £1.01ആണ് അൺലിമിറ്റഡ് ബ്രോഡ് ബാൻഡിന് അധികം ചുമത്തുക. സ്‌കെയുടെ ലാൻഡ് ലൈൻ കോളിന് 12.54 പെൻസിൽ നിന്നും 14.65 ആയും ഉയരും. ഈ ഈ, ഒറ്റു, ത്രീ, വൊഡാഫോൺ തുടങ്ങിയവരുടെ നിരക്കുകൾ മെയ് മുതൽ നാല് ശതമാനം വരെ വർദ്ധിക്കും. മറ്റുള്ള പ്രൊവൈഡർമാരെ പരീക്ഷിക്കുന്നതാകും കൂടുതൽ ഉചിതം.

എനർജി കമ്പനികളും താരിഫ് വർദ്ധനവുമായി രംഗത്തുണ്ട്. നിങ്ങളുടെ ഫിക്സഡ് റേറ്റ് അല്ലെങ്കിൽ ഒരു താരതമ്യ പഠനം നടത്തുന്നതാകും നല്ലത്. സ്റ്റാമ്പുകൾക്കും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സിന് £1.77 ആയാണ് വർദ്ധിച്ചത്. പാസ്പോർട്ട് പുതുക്കുന്നതിന് തപാൽ മാർഗ്ഗമുള്ള സർവീസുകൾക്ക് മുതിർന്നവർക്ക് £85 ആയും കുട്ടികൾക്ക് £58.50 ആയും വർദ്ധിച്ചു. ഓൺലൈൻ സർവ്വീസ് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more