1 GBP = 103.87

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ന്ന നടന്ന ദുക്റാന തിരുന്നാളാചരണത്തിന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി; പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും നടന്നു….

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ന്ന നടന്ന ദുക്റാന തിരുന്നാളാചരണത്തിന് ബിഷപ്പ് മാർ ജോസഫ്  സ്രാമ്പിക്കൽ നേതൃത്വം  നൽകി;  പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനവും നടന്നു….
പ്രസ്റ്റണ്‍:-  ഭാരത മണ്ണില്‍ വിശ്വാസത്തിന്റെ വിത്തു വിതച്ച ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മപെരുന്നാള്‍ (ദുക്‌റാന) ആചരണവം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ വൈദീക സമ്മേളനവും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോണ്‍സാ കത്തീഡ്രലില്‍ നടന്നു. രാവിലെ നടന്ന വി. കുര്‍ബ്ബാനയ്ക്കും മറ്റു തിരു കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. മുഖ്യ വികാരി ജനറല്‍ റവ ഡോ തോമസ് പാറയടിയില്‍ MST, വികാരി ജനറല്‍മാരായ റവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ റവ മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
തോമാശ്ലീഹാ മറ്റു ശിഷ്യന്മാരുടെ കൂട്ടായ്മയില്‍ നിന്നു മാറി നിന്നപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കാണാന്‍ സാധിച്ചില്ലെന്നും പിന്നീട് മറ്റു ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്ന അവസരത്തിലാണ് കര്‍ത്താവിനെ നേരിട്ടു കാണാന്‍ സാധിച്ചതെന്നും ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. സഭയുടെ കൂട്ടായ്മയിലിരിക്കുന്നവര്‍ക്ക് മാത്രമേ കര്‍ത്താവിനെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ എന്നാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് തോമാശ്ലീഹായുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ ഏറ്റുപറച്ചിലിലേക്ക് അദ്ദേഹത്തെ നയിച്ചു. ഈ സംഭവം ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതായും ബിഷപ് ചൂണ്ടിക്കാട്ടി. ഒന്നാം ദിവസവും എട്ടാം ദിവസവുമാണ് കര്‍ത്താവ് ശിഷ്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒന്നാം ദിവസത്തിന് ശേഷം ഉടനെ തന്നെ തോമസ് മറ്റു ശിഷ്യന്മാരുടെ കൂടെ വന്നു ചേര്‍ന്നെങ്കിലും കര്‍ത്താവിനെ കാണാന്‍ എട്ടാം ദിവസം വരെ, അടുത്ത ആഴ്ചയുടെ ആദ്യ ദിവസം വരെ കാത്തിരിക്കേണ്ടിവന്നു. ആഴ്ചയുടെ ആദ്യദിവസമായ ഞായറാഴ്ചാരണത്തിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നു. ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഉച്ച കഴിഞ്ഞു നടന്ന പ്രിസ്ബിത്തേറിയത്തിലും പ്രിസ്ബിറ്റല്‍ കൗണ്‍സിലിലും രൂപതയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിയിലേക്ക് ആവശ്യമായ നയപരിപാടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ തുടര്‍ വിചിന്തനത്തിനും കര്‍മ്മ പരാപാടികള്‍ ആലോചിക്കുന്നതിനുമായി സെപ്തംബര്‍ 17 മുതല്‍ 19 വരെ രൂപതയിലെ എല്ലാ വൈദീകരുടേയും സമ്മേളനം കൂടുവാനും യോഗം തീരുമാനിച്ചു. ദുക്‌റാന തിരുന്നാളാചരണത്തിനും പ്രിസ്ബിറ്റല്‍ കൗണ്‍സില്‍ സമ്മേളനത്തിലും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം വൈദീകര്‍ സംബന്ധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more