1 GBP = 103.12

പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽവി.അൽഫോൻസാമ്മയുടെയുംവി.തോമാശ്ലീഹായുടെയും വി.ഇഗ്നേഷ്യസ് ലെയോളയുടെയും സംയുക്ത തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി…..

പ്രെസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽവി.അൽഫോൻസാമ്മയുടെയുംവി.തോമാശ്ലീഹായുടെയും വി.ഇഗ്നേഷ്യസ് ലെയോളയുടെയും സംയുക്ത തിരുനാളിന് മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റി…..

ബിജു ചാക്കോ

പ്രെസ്റ്റൺ:- ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആസ്ഥാനമായ പ്രെസ്റ്റണിലെ സെൻ്റ്. അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസാമ്മയുടെയും, ഭാരതത്തിൻ്റെ അപ്പസ്തോലനായ വി.തോമഗ്ലീഹായുടെയും, വി. ഇഗ്നേഷ്യസ് ലയോളയുടെയും സംയുക്ത തിരുന്നാളിന് ആരംഭം കുറിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരം കൊടിയേറ്റം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ തിരുന്നാളിന് കൊടിയേറ്റി.തുടർന്ന് വി.കുർബാനയ്ക്ക് റവ.ഫാ. ഫാൻസുവാ പത്തിൽ മുഖ്യ കാർമ്മികനായിരുന്നു. ദിവ്യബലിക്ക് ശേഷം മരിച്ച വിശ്വാസികളുടെ ഓർമ്മയാചരണ ദിനമായതിനാൽ ഒപ്പീസിന് റവ.ഫാ.വർഗീസ് പുത്തൻപുരക്കലും, നൊവേന റവ.ഫാ. ഡാനി മോളേപറമ്പിലും നേതൃത്വം നല്കി. പ്രെസ്റ്റൺ സെൻറ്.അൽഫോൺസാ ഗായക സംഘം ദിവ്യബലിയിലും മറ്റ് ശുശ്രൂഷകളിലും മധുര ഗാനങ്ങളാലപിച്ചു.

തിരുനാളിൻ്റെ രണ്ടാം ദിനമായ ഇന്ന് ശനിയാഴ്ച രാവിലെ 9 AM ന് ആദ്യത്തെ കുർബാനയ്ക്ക് റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ മുഖ്യ കർമ്മികനാകും.  രണ്ടാമത്തെ കുർബാന 10.30 ന് നടക്കുന്നതാണ്. ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകും. നിരവധി വൈദികർ സഹകാർമികരാകും. ദിവ്യബലിമദ്ധ്യേ ഇടവകയിലെ 13 കുട്ടികൾ യേശു നാഥനെ ആദ്യമായി സ്വീകരിക്കുന്നത് ഇന്നത്തെ തിരുക്കർമ്മങ്ങൾക്ക് കൂടുതൽ തിളക്കമേകും. തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. ബ്ലാക്പൂൾ വി. ചവറ & ഏവുപ്രാസ്യാ ഗായക സംഘം ദിവ്യബലിയിൽ മധുര ഗാനങ്ങളാലപിക്കും.

പ്രെസ്റ്റൺ കത്തീഡ്രലിൽ നിന്നും ദിവ്യബലി തൽസമയം കാണാം

പ്രധാന തിരുനാൾ ദിനമായ നാളെ ജൂലൈ 11 ഞായറാഴ്ച നടക്കുന്ന ആഘോഷമായ റാസാ കുർബ്ബാനയ്ക്ക് റവ.ഫാ. ജോസഫ് മൂക്കാട്ട്, റവ.ഡോ.സോണി കടന്തോട്, റവ.ഫാ. ഡാനി മൊളോപ്പറമ്പിൽ തുടങ്ങിയവർ മുഖ്യകാർമ്മികരാകും. പ്രെസ്റ്റൺ സെൻ്റ്. അൽഫോൻസാ ഗായക സംഘം റാസാ കുർബ്ബാനയിൽ മധുരതരമായി ഗാനങ്ങളാലപിക്കും.

വൈകുന്നേരം 5 മണിക്ക് താങ്ക്സ് ഗിവിംങ് മാസ്സിന് ഇടവക വികാരി റവ.ഫാ.വർഗീസ്(ബാബു) പുത്തൻപുരക്കൽ മുഖ്യകാർമികനാകും. തുടർന്ന് കൊടിയിറക്കുന്നതോടെ മൂന്ന് ദിവസത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

തിരുന്നാളാഘോഷങ്ങളുടെ വിജയത്തിനായി ഇടവക വികാരി റവ.ഡോ വർഗീസ് പുത്തൻപുരയ്ക്കലിൻ്റെയും ട്രസ്റ്റിമാരായ ഷൈൻ ജോർജ്, ജോമി വർഗീസ്, ഷൈൻ കൊട്ടാരം, പ്രിൻസ് പുത്തൻപുരയിൽ, ജോഷി തൊട്ടിയിൽ, അലക്സ് തോമസ്  എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന തിരുന്നാളാഘോഷങ്ങളിൽ പങ്കു ചേർന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ വർഗീസ് പുത്തൻപുരയ്ക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more