1 GBP = 103.14

ഗ്രേറ്റ് ബ്രിട്ടൻ  രൂപതാ  പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് ലിവർപൂളിൽ

ഗ്രേറ്റ് ബ്രിട്ടൻ  രൂപതാ  പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് ലിവർപൂളിൽ

ഷൈമോൻ തോട്ടുങ്കൽ 

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത  അതിരൂപതാ തലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ഐ പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന് ലിവർപൂളിൽ നടക്കും  ലിവർപൂൾ മർച്ചന്റ് ടെയ്‌ലർ ബോയ്സ് സ്‌കൂളിൽ ആണ് മത്സരങ്ങൾ നടക്കുക . നാനൂറോളം  മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ രെജിസ്ട്രേഷൻ രാവിലെ എട്ടര മണിക്ക് ആരംഭിക്കും .

പ്രെസ്റ്റൻ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നും  മിഷനുകളിൽ ഉള്ള മത്സരാർഥികൾ ആണ് മത്സരത്തിൽ പങ്കെടുക്കുന്നത് .  രാവിലെ  ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ  സന്ദേശത്തോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത് . പരിപാടിയുടെ  വിജയത്തിനായി വിപുലമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത് . റെവ ഫാ ആൻഡ്രൂസ് ചെതലന്റെ  നേതൃത്വത്തിൽ ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് ദി  പീസ് ഇടവകയാണ് ബൈബിൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന്  പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more