1 GBP = 103.89

രാജ്ഞിയും രാജ്യവും ദുഃഖാചരണത്തിലായപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ പാർട്ടി; പുതിയ ആരോപണത്തിൽ ബോറിസിന് മേൽ രാജി സമ്മർദ്ദമേറുന്നു

രാജ്ഞിയും രാജ്യവും ദുഃഖാചരണത്തിലായപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ പാർട്ടി; പുതിയ ആരോപണത്തിൽ ബോറിസിന് മേൽ രാജി സമ്മർദ്ദമേറുന്നു

ലണ്ടൻ: എഡിൻബർഗ് ഡ്യൂക്കിന്റെ ശവസംസ്കാര ചടങ്ങിന് തലേദിവസം രാത്രി, കൊറോണ വൈറസ് നിയന്ത്രണങ്ങൾ നിലവിലിരിക്കെ രണ്ട് ഡൗണിംഗ് സ്ട്രീറ്റ് പാർട്ടികൾ കൂടി നടന്നുവെന്ന് ആരോപണം. പുതിയ ആരോപണങ്ങൾ കൂടി പുറത്ത് വന്നതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസണ് മേൽ രാജി സമ്മർദ്ദമേറുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ രാജ്യം ദേശീയ ദുഃഖാചരണത്തിലായിരിക്കെയാണ് സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ആ സമയത്ത് പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് അകലെയായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ ഔദ്യോഗിക വസതിയിൽ പാർട്ടികൾ നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ ലോക്ക്ഡൗൺ വേളയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഔദ്യോഗിക വസതിയിൽ പാർട്ടി നടത്തിയത് തെളിവുകൾ സഹിതം പുറത്ത് വന്നിരുന്നു. ഇതിൽ പ്രധാനമന്ത്രി തന്നെ പാർലമെന്റിൽ മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണമാണ് പുറത്ത് വരുന്നത്.

എലിസബത്ത് രാജ്ഞി തന്റെ ഭർത്താവായ ഫിലിപ്പിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം, ഫേസ്മാസ്‌ക് ധരിച്ച്, കോവിഡ് നിയന്ത്രണങ്ങൾക്കനുസൃതമായി വിൻഡ്‌സർ കാസിലിൽ കുടുംബത്തിൽ നിന്ന് സാമൂഹികമായി അകന്നു ദുഃഖാചരണത്തിൽ പങ്കെടുക്കുകയായിരുന്നു. ഭർത്താവിന്റെ നഷ്ടത്തിൽ വിലപിച്ചുകൊണ്ട് ഒറ്റയ്ക്ക് ഇരിക്കുന്ന രാജ്ഞി ലോക്ക്ഡൗണിന്റെ നിർണായക ചിത്രമായിരുന്നു. രാജ്ഞിയെ അവഗണിക്കുന്ന നടപടിയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയതെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് സർ എഡ് ഡേവി പറഞ്ഞു. പ്രധാനമന്ത്രിയിൽ വിശ്വാസമില്ലെന്നും നേതൃ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തും സർ ഗ്രഹാം ബ്രാഡിക്ക് കത്തെഴുതിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താൽപ്പര്യങ്ങൾക്കായി നിയമങ്ങൾ പാലിക്കുന്നതിനായി വ്യക്തിപരമായ ആഘാതവും ത്യാഗവും സഹിച്ച രാജ്ഞിയെ അപമാനിക്കുന്നതിന് തുല്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നടപടിയെന്ന് ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചെല റെയ്‌നർ വിമര്ശനമുന്നയിച്ചു.

2021 ഏപ്രില്‍ 16 വെള്ളിയാഴ്ച ബോറിസ് ജോണ്‍സന്റെ പ്രസ് മേധാവി ജെയിംസ് സ്ലാക്കും, പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളും വിരമിക്കുന്ന വേളയിലായിരുന്നു പാര്‍ട്ടി നടന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉപദേശകരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വലിയ തോതില്‍ മദ്യം ഒഴുക്കിയ പാര്‍ട്ടിയില്‍ കുടിച്ചും, നൃത്തം ചെയ്തും ആഘോഷിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നം.10ലെ ബേസ്‌മെന്റിലും, ഗാര്‍ഡനിലുമാണ് ജോലിക്ക് ശേഷം പരിപാടി നടന്നത്. രണ്ട് പരിപാടികളിലായി ഏകദേശം 30 പേരാണ് പങ്കെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ബേസ്‌മെന്റിലെ ആഘോഷം അതിരുവിട്ടതോടെ ഇവര്‍ ഗാര്‍ഡണിലേക്ക് എത്തുകയും ചെയ്‌തെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more