1 GBP = 104.06

എൻ എച്ച് എസ് പ്രിസ്‌ക്രിപ്‌ഷനിലെ പിഴവുകൾ; ബ്രിട്ടനിൽ ഒരു വർഷം മരണമടയുന്നവരുടെ എണ്ണം 22,300

എൻ എച്ച് എസ് പ്രിസ്‌ക്രിപ്‌ഷനിലെ പിഴവുകൾ; ബ്രിട്ടനിൽ ഒരു വർഷം മരണമടയുന്നവരുടെ എണ്ണം 22,300

ലണ്ടൻ: പ്രിസ്‌ക്രിപ്‌ഷനിൽ വരുത്തുന്ന പിഴവുകൾ മൂലം ഒരു വർഷം ബ്രിട്ടനിൽ മരിക്കുന്നവരുടെ എണ്ണം ഇരുപത്തിരണ്ടായിരത്തിലധികമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. രോഗികൾക്ക് തെറ്റായ മരുന്നുകളോ, ഡോസ് കുറച്ചോ കൂട്ടിയോ ഉള്ള മരുന്നുകളോ, അലർജി ഉണ്ടാക്കുന്ന മരുന്നുകളോ നൽകുന്നതാണ് രോഗികൾ മരിക്കാനിടയാകുന്ന സാഹചര്യമൊരുക്കുന്നത്. ജിപികളും ആശുപത്രികളും നടത്തുന്ന ആശയവിനിമയത്തിലുണ്ടാകുന്ന തകരാറുകളും മറ്റൊരു കാരണമാണ്. ആരോഗ്യ വകുപ്പ് മന്ത്രി ജെറമി ഹണ്ട് തന്നെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത്. ഏകദേശം 237 മില്യൺ പിഴവുകളാണ് ഒരു വർഷം പ്രിസ്‌ക്രിപ്‌ഷനുകളിൽ സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എൻ ച്ച് എസിന് ഇതുമൂലമുണ്ടാകുന്ന ബാദ്ധ്യത 1.6 ബില്യൺ പൗണ്ടാണ്. ആവശ്യത്തിന് ഫണ്ടില്ലാതെ ബുദ്ധിമുട്ടുന്ന എൻ എച്ച് എസിന് ഇത് വഴിയുണ്ടാകുന്ന നഷ്ടം അംഗീകരിക്കാൻ കഴിയില്ലെന്ന് ജെറമി ഹണ്ട് പറയുന്നു.

യോർക്ക്, മാഞ്ചെസ്റ്റെർ, ഷെഫീൽഡ് തുടങ്ങിയവിടങ്ങളിലെ സർവ്വകാലാശാലകൾ ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഭീതിദമായ കണക്കുകൾ പുറത്ത് വന്നത്. ഇവർ നടത്തിയ പഠനത്തിൽ മെഡിക്കേഷൻ പിഴവുകൾ കാരണം ഒരു വർഷം ശരാശരി 1700 രോഗികളാണ് ഒരു ആശുപത്രിയിൽ മരണമടയുന്നത്. ജി പി സർജറികൾ കെയർ ഹോമുകൾ തുടങ്ങിയവയും പഠനത്തിന് വിധേയമാക്കിയിരുന്നു.എല്ലാ ആശുപത്രികളിലും ഇലക്ട്രോണിക് പ്രിസ്ക്രിബിങ് സിസ്റ്റം ആക്കുന്നത് ഒരു പരിധി വരെ ജീവനക്കാർ വരുത്തുന്ന പിഴവുകൾ കുറയ്ക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.

ഇന്ന് ലണ്ടനിൽ നടക്കുന്ന വേൾഡ് പേഷ്യന്റ് സേഫ്റ്റി, സയൻസ് ആൻഡ് ടെക്‌നോളജി ഉച്ചകോടിയിൽ ആരോഗ്യ മന്ത്രി ജെറമി ഹണ്ട് ഇത് സംബന്ധിച്ച പ്രസ്താവനകൾ നടത്തും. പ്രിസ്‌ക്രിപ്‌ഷൻ പിഴവുകൾ നികത്തുന്നതിനുള്ള പോംവഴികളാകും ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയവും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more