1 GBP = 104.21

സ്റ്റീവനേജിൽ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച.

സ്റ്റീവനേജിൽ ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നോമ്പുകാല ഒരുക്ക ധ്യാനം ശനിയാഴ്ച.

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ദൈവത്തിങ്കലേക്കു ഹൃദയങ്ങൾ പൂർണ്ണമായി തുറക്കപ്പെടുവാനും, ആത്മപരിശോധനയുടെ അവസരങ്ങളിലൂടെ മാനസാന്തരത്തിലേക്കു നയിക്കപ്പെടുവാനും,ദാനമായി ലഭിച്ചിരിക്കുന്ന ഗുണങ്ങളെ ശക്തമാക്കുവാനും കരുണയുടെ വാതിലുകൾ തുറന്നിടുന്ന വലിയ നോമ്പ് കാലത്തിലൂടെ ഒരുങ്ങി യാത്ര ചെയ്യുവാൻ സ്റ്റീവനേജിൽ അവസരം സംഘടിപ്പിക്കുന്നു.

മാനസ്സികമായും, ആല്മീയമായും നമ്മെ സജ്ജമാക്കി മരണത്തിൽ വിജയം നേടിയ ക്രിസ്തുവോനോടൊപ്പം നോമ്പുകാലത്തിന്റെ വിശുദ്ധിയിലും ഈസ്റ്ററിന്റെ പ്രൗഢിയിലും ആയിരിക്കുവാൻ നോമ്പുകാല ഒരുക്ക ധ്യാനം ഏറെ പ്രയോജനകരമാകും.

സീറോ മലബാർ ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതയിൽ സ്പിരിച്വൽ കോർഡിനേറ്ററും,ബ്രെൻഡ്‌വുഡ് ചാപ്ലൈൻ,ധ്യാനഗുരു,മരിയൻ തീർത്ഥാടന കേന്ദ്രമായ ലണ്ടൻ വാൽത്തംസ്റ്റോ മുഖ്യ കാർമ്മികൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഫാ.ജോസ് അന്ത്യാംകുളം ആണ് സ്റ്റീവനേജിൽ ഒരുക്ക ധ്യാനം നയിക്കുക.

നോമ്പുകാല ഒരുക്ക ധ്യാനത്തിൽ പങ്കാളികളാവാനും, അനുഗ്രഹ സ്രോതസ്സ് പ്രാപിക്കുവാനും, ദൈവ കരുണയുടെ ഉറവയിൽ നിന്നും ആവോളം സന്തോഷം നുകരുവാനും ഈ ധ്യാനം അനുഗ്രഹീതമാകട്ടെ എന്ന് ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ആശംസിച്ചു.

സ്റ്റീവനേജ് ബെഡ്‌വെൽ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും, ചായയും സംഘാടകർ ഒരുക്കുന്നുണ്ട്.

തിരുവചന ശുശ്രുഷയിലേക്കു ഏവരെയും സ്നേഹപൂർവ്വം പള്ളിക്കമ്മിറ്റി ക്ഷണിച്ചു കൊള്ളുന്നു.

പള്ളിയുടെ വിലാസം: സെന്റ് ജോസഫ്‌സ് ദേവാലയം,
ബെഡ്‌വെൽ ക്രസന്റ്, എസ് ജി1 1എൽ ഡബ്ല്യൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more