1 GBP = 104.13

പ്രവീൺ റാണ പിടിയിൽ

പ്രവീൺ റാണ പിടിയിൽ

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്.

കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പ​ങ്കാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃ​ശൂ​ർ പൊ​ലീ​സെ​ത്തു​മ്പോ​ൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പൊ​ലീ​സ് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് റാ​ണ മ​റ്റൊ​രു ലി​ഫ്റ്റി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. പൊ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് ഇ​യാ​ള്‍ ബി.​എം.​ഡ​ബ്ല്യൂ കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ പൊ​ലീ​സ് ചാ​ല​ക്കു​ടി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ൾ റാ​ണ അ​തി​ല്‍ ഇ​ല്ലാ​യി​രു​ന്നു.

ഫ്ലാ​റ്റി​ൽ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ​ക്കും അ​ങ്ക​മാ​ലി​ക്കും ഇ​ട​യി​ൽ വെ​ച്ച് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം ആരംഭിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more