1 GBP = 103.73
breaking news

പ്രിറ്റി പട്ടേല്‍ എം പി ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, ചടങ്ങില്‍ യു കെ മലയാളികളെ പ്രതിനിധീകരിച്ച് യുക്മയും

പ്രിറ്റി പട്ടേല്‍ എം പി ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, ചടങ്ങില്‍ യു കെ മലയാളികളെ പ്രതിനിധീകരിച്ച് യുക്മയും

ബാല സജീവ് കുമാര്‍

പ്രവാസി ഭാരതീയര്‍ക്ക് ഇന്ത്യന്‍ പ്രസിഡണ്ട് കൊടുക്കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് യു കെയില്‍ ഇപ്രാവശ്യം വിതം എം പി യും, പ്രവാസി ഭാരതീയയുമായ , ബഹുമാന്യ പ്രിറ്റി പട്ടേല്‍ എം പിക്ക് നല്‍കുവാന്‍ തീരുമാനമായിരുന്നു. 2017 ജനുവരിയില്‍ ബംഗളുരുവില്‍ വച്ച് നടന്ന പ്രവാസി ഭാരതീയ ദിവാസ് കണ്‍വെന്‍ഷനില്‍ വച്ചാണ് ബഹുമാന്യ പ്രിറ്റി പട്ടേലിന് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. അന്യ ദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജരായവര്‍ക്ക് ശാസ്ത്ര സാങ്കേതിക സാമൂഹ്യ മേഖലകളിലെ അവരുടെ പ്രവര്‍ത്തന മികവ് പരിഗണിച്ച് ഇന്ത്യന്‍ പ്രസിഡണ്ട് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്. ഇന്ത്യന്‍ വംശജയും, 2010 മുതല്‍ വിതം എം പിയും, അന്താരാഷ്ട്ര ഉന്നമനത്തിനുള്ള യു കെ ഗവണ്മെന്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് (വിദേശ കാര്യ മന്ത്രി) പദവി വഹിക്കുന്ന ആളുമായ പ്രിറ്റി പട്ടേല്‍ യു കേ യിലെ ഇന്ത്യന്‍ വംശജരുടെ അഭിമാനത്തിന് മകുടമാണ്. ശ്രീമതി പ്രിറ്റി പട്ടേലിനെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ആദരിക്കുന്ന വേളയിലാണ് പ്രത്യേക ക്ഷണം സ്വീകരിച്ച് യുക്മ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പും സെക്രട്ടറി റോജിമോന്‍ വറുഗീസും പങ്കെടുത്തത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൌസില്‍ ഇന്നലെ (27/ 03/ 17) വൈകിട്ട് പ്രത്യേക ക്ഷണിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വൈ കെ സിന്‍ഹ ആണ് ഇന്ത്യാ ഗവണ്മെന്റിനു വേണ്ടി ബഹുമാന്യ എം പി പ്രിറ്റി പട്ടേലിന് ഈ ബഹുമതി കൈമാറിയത്. യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയെയും തദവസരത്തിലേക്ക് പ്രത്യേകം ക്ഷണിക്കുകയും യുക്മ നാഷണല്‍ പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പ്, നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ് എന്നിവര്‍ പങ്കെടുത്ത് യുക്മയുടെ ആദരവും, ഉപഹാരവും സമര്‍പ്പിക്കുകയും ചെയ്തു. യുക്മയെയും, യു കെ മലയാളികളുടെ ഉന്നമനത്തിനായുള്ള യുക്മയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനറുമായും, പ്രിറ്റി പട്ടേല്‍ എം പി യുമായും സംസാരിക്കുന്നതിനും പിന്നീട് ഒരു പ്രത്യേക മീറ്റിങ്ങിന് യുക്മക്ക് വേണ്ടി അനുമതി വാങ്ങുന്നതിനു യുക്മ ഭാരവാഹികള്‍ക്ക് സാധിക്കുകയും ചെയ്തു. യുക്മയുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനും, യുക്മയുടെ സാമൂഹിക സാംസ്‌കാരിക പരിപാടികളിലേക്ക് ഇവരെ ക്ഷണിക്കുന്നതിനും ഈ അവസരം വിനിയോഗിക്കപ്പെട്ടു.

യു കെ യിലെ പുതു തലമുറ മലയാളികളുടെ കൂട്ടായ്മയായ യുക്മ എന്ന സംരംഭത്തെ അഭിനന്ദിച്ച ബഹുമാന്യ പ്രിറ്റി പട്ടേല്‍ എം പി യു കെ മലയാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതിനും, കൂടുതല്‍ അടുത്തറിയുന്നതിനും, തന്റെ ഔദ്യോഗിക പരിമിതികളില്‍ നിന്ന് കൊണ്ട് പ്രവാസി സമൂഹത്തെ പരിരക്ഷിക്കുന്നതിനുമായി കൂടുതല്‍ കൂടിക്കാഴ്ചകള്‍ യുക്മ നേതൃത്വത്തിന് അനുവദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more