1 GBP =
breaking news

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും വെറുതെ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകളുടെ അനുഭാവത്തിലാണ് കോടതി ഇവരെ വെറുതെ വിട്ടത്. പ്രതികള്‍ക്ക് അഭയം നല്‍കിയെന്നും തെളിവുനശിപ്പിച്ചെന്നും കാണിച്ച് പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ക്ക് നിയമപരമായി അംഗീകരിക്കാവുന്ന തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നടപടി.

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകരെ ഏല്‍പിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെ പൊലീസ് കുറ്റം ചുമത്തിയത്.

മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാകാത്തതിനാല്‍ തെളിവുകള്‍ നശിപ്പിച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more