1 GBP = 103.12

സംസ്ഥാനത്ത് ആദ്യമായി കാലിലൂടെ വാക്സിൻ; സ്വീകരിച്ചത് ജന്മനാ കൈകളില്ലാത്ത പ്രണവ്

സംസ്ഥാനത്ത് ആദ്യമായി കാലിലൂടെ വാക്സിൻ; സ്വീകരിച്ചത് ജന്മനാ കൈകളില്ലാത്ത പ്രണവ്

വാക്സിൻ എടുക്കുന്നതിനെതിരെയുള്ള  പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് തൻ്റെ വാക്സിനേഷനെന്ന് പ്രണവ് പറഞ്ഞു.

കേരളത്തിൽ ആദ്യമായി കാലിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച് ആലത്തൂർ സ്വദേശി പ്രണവ്. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത പ്രണവ്  ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതി നേടിയാണ് കാലിൽ വാക്സിൻ എടുത്തത്. ആലത്തൂർ പഴയ പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുപത്തിരണ്ടുകാരനായ പ്രണവ് കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ചത്.സൈക്കിൾ ഓടിച്ചു വന്നാണ് പ്രണവ് വാക്‌സിൻ എടുത്തത്. അച്ഛൻ ബാലസുബ്രഹ്മണ്യത്തിൻ്റെ ഒപ്പമാണ് പ്രണവ് വാക്സിൻ എടുക്കുന്നതിനായി എത്തിയത്. ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവിന്റെ ശരീരത്തിൽ എവിടെ വാക്‌സിൻ കുത്തിവയ്ക്കണമെന്ന് ആരോഗ്യപ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം കാലിൽ വാക്സിൻ എടുത്തു.സംസ്ഥാനത്ത് ആദ്യമായി കാലിൽ വാക്‌സിൻ സ്വീകരിച്ച വ്യക്തിയാണ് പ്രണവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിനെതിരെയുള്ള  പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് തൻ്റെ വാക്സിനേഷനെന്ന് പ്രണവ് പറഞ്ഞു.മികച്ച ചിത്രകാരൻ കൂടിയാണ് പ്രണവ്. കാലുകൾ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ട് പ്രളയം ഉണ്ടായപ്പോഴും  ചിത്രപ്രദർശനം നടത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പ്രണവിൻ്റെ കഴിവ് അറിഞ്ഞ് രജനികാന്ത് നേരിട്ട് തമിഴ്നാട്ടിലേക്ക് വിളിപ്പിച്ച് അഭിനന്ദിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more