1 GBP = 104.13

ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രണബ് മുഖർജിയുടെ നിലപാടറിയാൻ കോൺഗ്രസും ബിജെപിയും…

ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രണബ് മുഖർജിയുടെ നിലപാടറിയാൻ കോൺഗ്രസും  ബിജെപിയും…

നാഗ്‍പൂര്‍ : നാഗ്‍പൂരിൽ നടക്കുന്ന ആർഎസ്എസ് പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇന്ന് പങ്കെടുക്കും. ഇന്നലെ വൈകിട്ട് നാഗ്‍പൂരിലെത്തിയ പ്രണബിനെ സ്വീകരിക്കാൻ പൂച്ചെണ്ടുകളുമായി ആർഎസ്​എസ്​ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.

പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് ​ പ്രവർത്തകർക്ക്​ യാത്രമംഗളം നേരുന്ന ചടങ്ങിൽ അദ്ദേഹത്തിന്‍റെ പ്രസംഗം കോൺഗ്രസ്​ ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കുകയാണ്​. ആർഎസ്​എസ്​ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത് കോൺഗ്രസ്​ നേതാക്കളും ഇടതു നേതാക്കളും എതിർത്തിട്ടുണ്ട്.

മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്​എസ്​ പരിപാടിയിൽനിന്ന്​ വിട്ടുനിൽക്കണമെന്നാണ്​ കോൺഗ്രസ്​ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്​. എന്നാല്‍, തനിക്ക് പറയാനുള്ളത്​ ഞാൻ നാഗ്​പുരിൽ പറയുമെന്നാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രണബ് മുഖർജി മറുപടി നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more