1 GBP = 100.66

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായി പ്രമീള ജയ്പാല്‍

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായി പ്രമീള ജയ്പാല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മലയാളിയുമായ പ്രമീള ജെയ്പാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകയായ പ്രമീള ജെയ്പാല്‍ ചെന്നൈയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാപിതാക്കള്‍ മലയാളികളാണ്.

1965ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള പതിനാറാം വയസിലാണ് അമേരിക്കയില്‍ എത്തിയത്. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പഠനത്തിനു ശേഷം നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംസിഎ കരസ്ഥമാക്കി. സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുകയാണ്.

പ്രസിഡന്റ് ബരാക് ഒബാമയുടെ 2014 ഡ്രീം ആക്ടിന് അനുകൂലമായി ശക്തമായ പ്രചാരണം നടത്തിയ പ്രമീളയെ ചാമ്പ്യന്‍ ഓഫ് ചെഞ്ച് എന്ന വൈറ്റ് ഹൗസ് അംഗീകാരം തേടിയെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more