1 GBP = 102.92
breaking news

ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ െ്രെഡവര്‍ക്ക് വംശീയാധിക്ഷേപം

ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ െ്രെഡവര്‍ക്ക് വംശീയാധിക്ഷേപം

മെല്‍ബണ്‍: ആസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി െ്രെഡവറെ വംശീയമായി അധിക്ഷേപിച്ച് മര്‍ദ്ദിച്ച് അവശനാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാറില്‍ സഞ്ചരിച്ച ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു. സാരമായി പരിക്കേറ്റ പ്രദീപ് സിംഗ് റോയല്‍ ഹൊബാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയില്‍ ശനിയാഴ്ചയാണ് സംഭവം. സാന്‍ഡി ബേ മക്‌ഡൊണാള്‍ഡ് െ്രെഡവില്‍ വച്ച് കാറിലെ യാത്രക്കാരായിരുന്ന ദമ്പതികള്‍ സിംഗിനെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ടാസ്മാനിയയില്‍ ഹോസ്പിറ്റാലിറ്റി പഠനം നടത്തിവരികയാണ് പ്രദീപ് സിംഗ്.

വാഹനം മക്‌ഡൊണാള്‍ഡ് െ്രെഡവില്‍ എത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന സ്ത്രീക്ക് ഓക്കാനം വന്നു. കാര്‍ നിറുത്തിയ പ്രദീപ് അവരോട് പുറത്തിറങ്ങി ഛര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കാറില്‍ നിന്ന് ഇറങ്ങില്ലെന്ന് വാശി പിടിച്ച സ്ത്രീയും പുരുഷനും ചേര്‍ന്ന് പ്രദീപിനെ മര്‍ദ്ദിക്കുകയും തൊഴിക്കുകയുമായിരുന്നു. അധിക്ഷേപിച്ച യാത്രികര്‍ നിങ്ങള്‍ ഇന്ത്യക്കാര്‍ ഇത് അര്‍ഹിക്കുന്നുവെന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദീപ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more