1 GBP = 104.04
breaking news

പുതു വര്‍ഷത്തില്‍ പൌണ്ടിന് വിലയിടിഞ്ഞു,വരാനിരിക്കുന്നത് വിലയിടിവിന്റെ നാളുകളെന്ന് വിദഗ്ദ്ധര്‍

പുതു വര്‍ഷത്തില്‍ പൌണ്ടിന് വിലയിടിഞ്ഞു,വരാനിരിക്കുന്നത് വിലയിടിവിന്റെ നാളുകളെന്ന് വിദഗ്ദ്ധര്‍

കഴിഞ്ഞ ജൂണ്‍ മാസത്തിലെ ഇയു റഫറണ്ടം റിസള്‍ട്ടിന് ശേഷം കരുത്തു ചോര്‍ന്ന യുകെ പൌണ്ടിന് ഇടക്കാലത്തെ മെച്ചപ്പെട്ട പ്രകടനത്തിന് ശേഷം വീണ്ടും കരുത്തു ചോരുന്നു. ക്രിസ്മസ് സീസണില്‍ യു എസ് ഡോളറിനെതിരെ 1.27 എന്ന നിരക്കില്‍ നിന്ന പൌണ്ട് പുതുവര്‍ഷത്തില്‍ വിലയിടിഞ്ഞ് 1.23 എന്ന നിലയിലെത്തി.ഇന്ത്യന്‍ രൂപയ്‌ക്കെതിരെ 86 രൂപയില്‍ കച്ചവടം നടന്നത് 83 രൂപയില്‍ എത്തി.സമീപകാലത്തെ സാമ്പത്തിക പരിഷ്‌ക്കാരം മൂലം ഇന്ത്യന്‍ രൂപ കറന്‍സി മാര്‍ക്കറ്റില്‍ ദുര്‍ബലമാണ്.മറിച്ചായിരുന്നുവെങ്കില്‍ പൌണ്ട് വില രൂപയ്‌ക്കെതിരെ വീണ്ടും കുറഞ്ഞ നിലയില്‍ എത്തിയേനെ എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ഇനിയുള്ള മാസങ്ങളിലും പൌണ്ടിന്റെ വിലയിടിവ് തുടര്‍ന്നേക്കും.ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ പൌണ്ട് വീണ്ടും വീഴും.അതിനിടെ ബ്രെക്‌സിറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധി ഉടന്‍ തന്നെ പുറത്തു വരും. ഹൈകോര്‍ട്ട് വിധി സുപ്രീംകോടതിയും ശരി വയ്ക്കുകയാണെങ്കില്‍ പൌണ്ടിന് താല്‍ക്കാലിക പ്രതീക്ഷയ്ക്ക് വകയുണ്ട്.തുടര്‍ന്ന്! പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ബ്രെക്‌സിറ്റ് നടപടിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകുവാന്‍ കഴിയൂ.അങ്ങിനെയായാല്‍ പൌണ്ടിന് മേലുള്ള ബ്രെക്‌സിറ്റ് ആഘാതം നീട്ടി വയ്ക്കാം. വിധി മറിച്ചായാല്‍ വിലയിടിവ് ആസന്നമാണ്.

അതേസമയം പോണ്ടിന്റെ വിലയിടിവ് ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ബ്രിട്ടനില്‍ വിലക്കയറ്റത്തിനു വഴി വയ്ക്കുമെന്ന് ഉറപ്പാണ്.പ്രധാന ഇറക്കുമതികള്‍ എല്ലാം തന്നെ യു എസ് ഡോളര്‍ അടിസ്ഥാനമാക്കിയാണ് യുകെയില്‍ നടക്കുന്നത്. ഡോളറിനെതിരെ പൌണ്ട് മോശമാകുന്നതിന് അനുസരിച്ച് വിലവര്‍ധന വിവിധ മേഖലകളില്‍ പ്രതിഫലിക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more