1 GBP = 103.81

പൌണ്ട് കരുത്താര്‍ജിക്കുന്നു,രൂപയ്ക്കെതിരെ മൂല്യം തൊണ്ണൂറിലേക്ക്

പൌണ്ട് കരുത്താര്‍ജിക്കുന്നു,രൂപയ്ക്കെതിരെ മൂല്യം തൊണ്ണൂറിലേക്ക്

ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ ഡിവോഴ്സ് ബില്ലിന്‍റെ കാര്യത്തില്‍ ധാരണ ആയെന്ന സൂചനകള്‍ പുറത്തു വന്നതോടെ പൌണ്ട് കൂടുതല്‍ കരുത്തു നേടുന്നു. ഈയാഴ്ചത്തെ മാത്രം പൌണ്ടിന്റെ മൂല്യത്തില്‍ രണ്ടു ശതമാനം വര്‍ധന ആണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ രൂപയുമായുള്ള പൌണ്ടിന്റെ മൂല്യം കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ 85 ആയിരുന്നത് ഇന്നലെ 87 രൂപയില്‍ ആണ് ക്ലോസ് ചെയ്തത്.കഴിഞ്ഞ ഏഴ് ആഴ്ചയിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്.

കഴിഞ്ഞ വര്‍ഷം നടന്ന ബ്രെക്സിറ്റ് വോട്ടിനെ തുടര്‍ന്ന് പൌണ്ടിന്റെ 13 ശതമാനത്തോളം മൂല്യമാണ് ഇടിഞ്ഞത്.അതിന് ശേഷം അസ്ഥിരമായി തുടര്‍ന്ന പൌണ്ടിന്റെ മൂല്യത്തിലെ ഒരാഴ്ചയിലെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലെ അവസാനിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയത്.ഈ മൂല്യവര്‍ധന നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ശരിയായ അഭിപ്രായം സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്നില്ല. ഈ മാസം പന്ത്രണ്ടാം തീയതി നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ മീറ്റിങ്ങിന് ശേഷം ചിത്രം കൂടുതല്‍ വ്യക്തമായേക്കും.

യുക്മ ന്യൂസിൽ പൗണ്ട് രൂപ വിനിമയ നിരക്കുകൾ തത്സമയം വീക്ഷിക്കാവുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more