1 GBP = 103.12

മുളച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഗുണമോ, ദോഷമോ ?

മുളച്ച ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഗുണമോ, ദോഷമോ ?

അടുക്കളയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഏതു വിഭവം ആയാലും ഉരുളക്കിഴങ്ങ് മുമ്പില്‍ തന്നെയുണ്ടാകും. ലോകത്തില്‍ ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്.

പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും. ഉപയോഗിക്കാന്‍ വൈകുന്നതോടെ ഉരുളക്കിഴങ്ങ് മുളയ്ക്കുമെങ്കിലും ഇതാരും കാര്യമാക്കാറില്ല. മുളച്ച ഉരുളക്കിഴങ്ങിനെ ഗ്രീന്‍ പൊട്ടെറ്റോ എന്നാണ് വിളിക്കുന്നത്. ഇത് കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷമുണ്ടാക്കുമെന്ന് പലര്‍ക്കുമറിയില്ല.

ഉരുളക്കിഴങ്ങ് ചെടിയുടെ ഇലയില്‍ വിഷപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ളതു പോലെ ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാകുന്ന പച്ചനിറവും വിഷപദാര്‍ത്ഥത്തിന് തുല്ല്യമാണ്. മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യം നാഢീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുന്നതിനൊപ്പം മറ്റു രോഗങ്ങള്‍ പിടിക്കാന്‍ കാരണമാകുകയും ചെയ്യും.

മുളയ്ക്കുന്നതിലൂടെ ഉരുളക്കിഴങ്ങില്‍ അതിവേഗത്തില്‍ രാസപരിവര്‍ത്തനം ഉണ്ടാകുകയും അത് മനുഷ്യ ശരീരത്തിലേക്ക് എത്തുകയും ചെയ്യും. എത്ര പഴകിയാലും ചില കിഴങ്ങുകള്‍ മുളയ്ക്കില്ല. ഇവ ഉപയോഗിക്കുന്നതും ആരോഗ്യം നശിക്കാന്‍ കാരണമാകും. ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉണ്ട് എന്നതിന്റെ തെളിവാണ് ചില കിഴങ്ങുകള്‍ മുളയ്ക്കാതിരിക്കുന്നത്.

ക്ലോറോഫിലാണ് ഉരുളക്കിഴങ്ങിലെ പച്ചനിറത്തിന് കാരണമെന്ന് ഒരു വിഭാഗം ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. ശരീരത്തിന് ദോഷമുണ്ടാക്കുന്ന സൊളനൈന്‍ കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൊലി കളഞ്ഞിട്ടു മാത്രമെ ഉരുളക്കിഴങ്ങ് പാചകത്തിന് ഉപയോഗിക്കാവു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more