1 GBP = 103.85

വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മതവിദ്വേഷം പരത്തിയതിനും പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ അറസ്റ്റില്‍

വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മതവിദ്വേഷം പരത്തിയതിനും പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ അറസ്റ്റില്‍

ബംഗളുരു: വ്യാജവാര്‍ത്ത സൃഷ്ടിച്ചതിനും മതവിദ്വേഷം പരത്തിയതിനും പോസ്റ്റ്കാര്‍ഡ് ന്യൂസ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്‌ഡെ അറസ്റ്റിലായി. മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്നതില്‍ മാത്രം ശ്രദ്ധിച്ച് വാര്‍ത്തകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതിനാല്‍ പ്രതീക്ഷിതമായിരുന്നു അറസ്റ്റ്.

കടുത്ത ബിജെപി അനുഭാവം വച്ചുകൊണ്ടുള്ള വാര്‍ത്തകളായിരുന്നു പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ബിജെപി നേതാക്കളും അണികളും അറസ്റ്റിനെ അപലപിച്ചു. കര്‍ണാടകയിലെ ഭീരുക്കളായ കോണ്‍ഗ്രസ് സര്‍ക്കാര്‍ മഹേഷിനെ അറസ്റ്റ് ചെയ്തുവെന്ന് ബിജെപി എംപി പ്രതാപ് സിംഹ പ്രതികരിച്ചു.

153എ, 295എ, 120ബി വകുപ്പുകള്‍ അനുസരിച്ചാണ് മഹേഷിനെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്. നേരത്തെയും പല വിവാദ വാര്‍ത്തകളും പോസ്റ്റ്കാര്‍ഡ് ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more