1 GBP = 103.89

കുടിയേറ്റക്കാരായെത്തുന്ന സ്ത്രീകളുടെ കുട്ടികളുടെ പിതാക്കന്മാരായി വേഷമിടാൻ ബ്രിട്ടീഷ് പൗരന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ബിബിസി

കുടിയേറ്റക്കാരായെത്തുന്ന സ്ത്രീകളുടെ കുട്ടികളുടെ പിതാക്കന്മാരായി വേഷമിടാൻ ബ്രിട്ടീഷ് പൗരന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ബിബിസി

ലണ്ടൻ: കുടിയേറ്റ സ്ത്രീകളുടെ കുട്ടികളുടെ പിതാവായി വേഷമിടാൻ ബ്രിട്ടീഷ് പുരുഷന്മാർ പതിനായിരക്കണക്കിന് പൗണ്ടുകൾ പേയ്‌മെന്റ് വാങ്ങുന്നതായി ദേശീയ മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ പേരുകൾ ചേർക്കുന്നതിന് അവർക്ക് £10,000 വരെയാണ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. കുട്ടിക്ക് യുകെ പൗരത്വം ലഭിക്കാനും അമ്മമാർക്ക് റെസിഡൻസി റൂട്ട് നൽകാനും ബ്രിട്ടീഷ് പൗരത്വമുള്ളവർക്ക് കഴിയുമെന്ന നിയമമുപയോഗിച്ചാണ് തട്ടിപ്പ്.

അതേസമയം ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരത്തിൽ സഹായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാനും, ബിസിനസ്സിനുമായി തട്ടിപ്പുകാർ ഫേസ്ബുക്കാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ നിയമങ്ങളാൽ നിരോധിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പറയുന്നു.

യുകെയിലെ വിവിധ കമ്മ്യൂണിറ്റികളിൽ തട്ടിപ്പ് നടക്കുന്നതായി ബിബിസി ന്യൂസ്‌നൈറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബ്രിട്ടീഷ് പുരുഷന്മാരെ വ്യാജ പിതാക്കന്മാരായി കണ്ടെത്തുന്ന യുകെയിലുടനീളം പ്രവർത്തിക്കുന്ന ചില ഏജന്റുമാരെയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ടർമാർ രഹസ്യമായി യുകെയിൽ നിയമവിരുദ്ധമായി ഗർഭിണിയായ സ്ത്രീയായി വേഷം ധരിച്ച്, ഈ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരോട് സംസാരിച്ചിരുന്നു.
തായ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഏജന്റ്, തനിക്ക് വ്യാജ പിതാക്കന്മാരായി പ്രവർത്തിക്കാൻ കഴിയുന്ന ഒന്നിലധികം ബ്രിട്ടീഷ് പുരുഷന്മാർ ഉണ്ടെന്ന് റിപ്പോർട്ടറോട് പറയുകയും 11,000 പൗണ്ടിന് ഒരു പൂർണ്ണ പാക്കേജ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതുപോലെ നിരവധിപേരെയാണ് യുകെയിലുടനീളം കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more