1 GBP = 104.18

പോർട്സ്മൗത്തിൽ മലയാളി അജി ജോസഫ് (41) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുകെ മലയാളികളെ തേടി രണ്ടാം ദിനവും വേദനയുടെ വാർത്തകൾ

പോർട്സ്മൗത്തിൽ മലയാളി അജി ജോസഫ് (41) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുകെ മലയാളികളെ തേടി രണ്ടാം ദിനവും വേദനയുടെ വാർത്തകൾ

 ഇന്നലെ സ്വിൻഡണിൽ സന്തോഷ് വിടവാങ്ങിയതിന് പിന്നാലെ ഇന്ന് മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം കടന്നു വന്നു. പോർട്സ്‌മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവിൽ   അജി ജോസഫ് (41) കൊറോണയെ തുടർന്നുണ്ടായ ഹൃദയാഘാതം  മൂലം മരണത്തിന് കീഴടങ്ങി.

പരേതനു ഭാര്യയും മൂന്നുമക്കളും ഉണ്ട്. കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് അറിയുന്നത്. 

അജിയുടെ ഭാര്യ ദീപമോൾ പോർട്സ്‌മൗത്തിലെ  ക്വീൻ അലക്‌സാൻഡ്രിയ ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്നു. മക്കൾ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9),  കസിൻ ജോസഫ് (5).

ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) വൈസ് പ്രസിഡണ്ട് അനിൽ ജോസഫ് മരണമടഞ്ഞ അജി ജോസഫിൻ്റെ സഹോദരനാണ്. വിവരം അറിഞ്ഞു ലിവർപൂളിൽ താമസിക്കുന്ന  അനിൽ പോർട്സ്‌മൗത്തിൽ എത്തിയിട്ടുണ്ട്. 

അജിയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻറണി എബ്രഹാം, ലിമ സെക്രട്ടറി ബിനു വർക്കി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more