1 GBP = 103.69

കുടിയേറ്റക്കാരിൽ പഴി ചാരി വീണ്ടും ബ്രിട്ടൻ; 2030 ന് മുൻപ് ജനസംഖ്യാ നിരക്ക് 70 മില്യൺ കഴിയും അതിൽ പകുതിയും കുടിയേറ്റക്കാർ; കർശന കുടിയേറ്റ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

കുടിയേറ്റക്കാരിൽ പഴി ചാരി വീണ്ടും ബ്രിട്ടൻ; 2030 ന് മുൻപ്  ജനസംഖ്യാ നിരക്ക് 70 മില്യൺ കഴിയും അതിൽ പകുതിയും കുടിയേറ്റക്കാർ; കർശന കുടിയേറ്റ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ലണ്ടൻ: കാലാകാലങ്ങളായി ബ്രിട്ടനിലെ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നതിലാണ് സർക്കാരുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത ഒരു ദശകത്തിനകം ബ്രിട്ടനിലെ ജനസംഖ്യാ നിരക്ക് 70 മില്യണിൽ എത്തുമെന്നാണ് പുതിയ കണക്കുകൾ, അതിൽ പകുതിയും കുടിയേറ്റക്കാർ മൂലമുള്ള വർദ്ധനവെന്നാണ് പുതിയ റിപ്പോർട്ടുകൾ. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകൾ പ്രകാരമാണ് പുതിയ നിഗമനങ്ങൾ. ബ്രിട്ടനിൽ ജീവിക്കുന്ന ആളുകളുടെ എണ്ണത്തിൽ 3.6 മില്യണിന്റെ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് അടുത്ത പത്ത് വര്ഷത്തിനുള്ളിൽ മരണ നിരക്കുകളിൽ നിന്നും 46 ശതമാനത്തിന്റെ വർദ്ധനവായിരിക്കും ജനന നിരക്കുകളിൽ ഉണ്ടാകുക. ഇതിൽ 54 ശതമാനവും കുടിയേറ്റക്കാരിൽ നിന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2017 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിലെത്തിയ കുടിയേറ്റക്കാർ 246000, ഇതിൽ 127000 യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവരാണ്. ബാക്കി 179000 മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ തന്നെ 60000 ആളുകൾ രാജ്യം വിടാൻ ഉദ്ദേശിക്കുന്നവരാണ്. അത് കൊണ്ട് തന്നെ കൂടുതൽ കർക്കശമായ കുടിയേറ്റ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുവാനാണ് സർക്കാർ ശ്രമിക്കുന്നത്.

പുതിയ കണക്കുകൾ യുകെയുടെ സമ്പത്വ്യവസ്ഥയിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിദ്ധ്യവും പുത്തൻ ആശയങ്ങളുമായി കടന്നു വരുന്ന മലയാളികളടക്കമുള്ള കുടിയേറ്റക്കാരുടെ ആത്മാഭിമാനം കെടുത്തുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more