1 GBP = 104.26
breaking news

പോപുലർ ഫിനാൻസ്​ തട്ടിപ്പ്​: സി.ബി.​െഎ അന്വേഷണത്തിൽ കേന്ദ്രം തീരുമാനമെടുക്കണം –ഹൈകോടതി

പോപുലർ ഫിനാൻസ്​ തട്ടിപ്പ്​: സി.ബി.​െഎ അന്വേഷണത്തിൽ കേന്ദ്രം തീരുമാനമെടുക്കണം –ഹൈകോടതി

കൊ​ച്ചി: പോ​പു​ല​ർ ഫി​നാ​ൻ​സ്​ നി​ക്ഷേ​പ ത​ട്ടി​പ്പ്​ കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ ല​ഭി​ച്ച ഓ​രോ കേ​സി​ലും പ്ര​ത്യേ​കം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ൺ പ​രാ​തി​ക​ളെ​ല്ലാ​ത്തി​നും കൂ​ടി ഒ​രു എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്താ​ൽ മ​തി​യെ​ന്ന ഡി.​ജി.​പി​യു​ടെ ആ​ഗ​സ്​​റ്റ്​ 28ലെ ​സ​ർ​ക്കു​ല​ർ മ​ര​വി​പ്പി​ച്ചു. 

ത​ട്ടി​പ്പ്​ ന​ട​ത്തി​യ ക​മ്പ​നി​യു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും സ്വ​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ നി​ക്ഷേ​പ​ക​രു​ടെ താ​ൽ​പ​ര്യ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം സ​ർ​ക്കാ​ർ വൈ​കാ​തെ ഉ​ത്ത​ര​വി​റ​ക്ക​ണം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​നി​ടെ സ്വ​ത്ത് ഏ​റ്റെ​ടു​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ജി​ല്ല ക​ല​ക്ട​ർ​മാ​ർ പോ​പു​ല​ർ ഫി​നാ​ൻ​സി​യേ​ഴ്സ്​ ശാ​ഖ​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി സ്വ​ർ​ണം, പ​ണം, മ​റ്റ്​ സ്വ​ത്തു വ​ക​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പോ​പു​ല​ർ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്​ കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ഡ്വ. കെ. ​ര​വീ​ന്ദ്ര​ൻ പി​ള്ള ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​െൻറ ഉ​ത്ത​ര​വ്. ഹ​ര​ജി​ക​ൾ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കേ​സി​ൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 3000ത്തി​ലേ​റെ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്​​ഥാ​പ​ന​ത്തി​െൻറ ശാ​ഖ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നോ ന​ട​പ​ടി​ക്കോ പോ​ലും ത​യാ​റാ​യി​ട്ടി​ല്ല. മ​ര​ട് ഫ്ലാ​റ്റി​െൻറ മാ​തൃ​ക​യി​ൽ ന​ി​ക്ഷേ​പ​ക​രു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കി ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക സ​ർ​ക്കാ​ർ ന​ൽ​കി​യ​ശേ​ഷം പോ​പ്പു​ല​ർ ഫി​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ​ക​ളി​ൽ നി​ന്ന് ഇൗ​ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more