1 GBP = 104.22
breaking news

വൈദികരുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നീതി ഉറപ്പെന്ന് പോപ്പ്

വൈദികരുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നീതി ഉറപ്പെന്ന് പോപ്പ്

റോം: ​വൈ​ദി​ക​രു​ടെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​തി​ജ്ഞചെ​യ്ത് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ്യൂ​ണി​ക്കി​ലെ ആ​ർ​ച്ച് ബി​ഷ​പ്പാ​യി​രി​ക്കെ ​ബാ​ല ലൈം​ഗി​ക പീ​ഡ​നം​ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് മു​ൻ​ഗാ​മി​യാ​യ ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യെ സ്വ​ത​ന്ത്ര ഓ​ഡി​റ്റ് കു​റ്റ​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണി​ത്.

ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന വ​ത്തി​ക്കാ​ൻ ഓ​ഫി​സി​ലെ അം​ഗ​ങ്ങ​ളു​മാ​യി പോ​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 

1945 മു​ത​ൽ 2019 വ​രെ മ്യൂ​ണി​ക് അ​തി​രൂ​പ​ത ലൈം​ഗി​ക ദു​രു​പ​യോ​ഗ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​ത് എ​ങ്ങ​നെ​യെ​ന്ന​തി​നെ​ക്കു​റി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ ക​ണ്ടെ​ത്ത​ലു​ക​ളെ പോ​പ് പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ല്ല. എ​ന്നാ​ൽ, വ​ത്തി​ക്കാ​നി​ലെ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള ക​ത്തോ​ലി​ക്ക സ​ഭ അ​ധി​കൃ​ത​രെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ​ലൈം​ഗി​ക ദു​രു​പ​യോ​ഗ വി​വാ​ദ​ത്തി​ൽ വി​വേ​ച​നം തു​ട​രു​ക​യാ​ണെ​ന്ന് പോ​പ് പ​റ​ഞ്ഞു.സ​ഭാം​ഗ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ത്തി​ന് ഇ​ര​യാ​യ​വ​രോ​ട് നീ​തി പു​ല​ർ​ത്താ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത നി​റ​വേ​റ്റു​ന്നു, വി​ഭാ​വ​നം ചെ​യ്ത കാ​നോ​നി​ക നി​യ​മ​നി​ർ​മാ​ണം ക​ർ​ശ​ന​മാ​ക്കു​ക​യും പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ദു​രു​പ​യോ​ഗ കേ​സു​ക​ൾ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം​ചെ​യ്യാ​ൻ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ച്ച​താ​യി അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. 

ത​ട​യാ​ൻ ഇ​തു മാ​ത്രം മ​തി​യാ​കി​ല്ലെ​ങ്കി​ലും നീ​തി പു​നഃ​സ്ഥാ​പി​ക്കാ​നും വി​വാ​ദ​മൊ​ഴി​വാ​ക്കാ​നും കു​റ്റ​വാ​ളി​യു​ടെ ന​വീ​ക​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും പോ​പ്പ് വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more