1 GBP = 103.75
breaking news

ഫ്രാൻസിസ്​ മാർപാപ്പ ഇറാഖിലെത്തുന്നു; സന്ദർശനം ചരിത്രത്തിലാദ്യം

ഫ്രാൻസിസ്​ മാർപാപ്പ ഇറാഖിലെത്തുന്നു; സന്ദർശനം ചരിത്രത്തിലാദ്യം

ബഗ്​ദാദ്​: ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്​. ഫ്രാൻസിസ്​ മാർപാപ്പയുടെ ഇറാഖ്​ പര്യടനം ​വെള്ളിയാഴ്ച ആരംഭിക്കും. കോവിഡ്​ വീണ്ടും പിടിമുറുക്കിയ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങൾക്ക്​ ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ്​ സന്ദർശനം. ഇറാഖിലേക്ക്​ പുറപ്പെടുംമുമ്പ്​ ​പോപിന്‍റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ്​ നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക്​ ശമനമുള്ള രാജ്യത്ത്​ എത്തുന്ന മാർപാപ്പക്ക്​ എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന്​ സർക്കാർ അറിയിച്ചു.

എട്ടു വർഷത്തിനിടെ ഫ്രാൻസിസ്​ മാർപാപ്പ നടത്തുന്ന 33ാം വിദേശ സന്ദർശനമാണിത്​. ബഗ്​ദാദിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ വിര​ുന്നോടെയാകും പര്യടനത്തിന്​ തുടക്കം. പ്രസിഡന്‍റ്​ ബർഹാം സാലിഹ്​, പ്രധാനമന്ത്രി മുസ്​തഫ അൽഖാദിമി എന്നിവർ പ​ങ്കെടുക്കും. തുടർന്ന്​ സീറോ കാതലിക്​ കത്തീഡ്രലിൽ ബിഷപ്പുമാർ, പാതിരിമാർ എന്നിവരെ കാണും. 

നജഫിലെത്തി ശിയാ ആത്​മീയ നേതാവ്​ ആയത്തുല്ല അലി സിസ്​താനിയെ സന്ദർശിക്കും. ഇർബിൽ, മൂസിൽ, ഖർഖൂഷ്​ നഗരങ്ങളിൽ ക്രിസ്​ത്യൻ നേതാക്കളെ കാണും. ഇവിടങ്ങളിൽ സമുദായ വിഷയങ്ങളും ദേവാലയ നിർമാണവും ചർച്ച നടത്തും. മൂസിലിൽ ഐ.എസ്​ ഇരകളായി കൊല്ലപ്പെട്ട ക്രിസ്​തീയ സഹോദരങ്ങൾക്ക്​ പ്രത്യേക പ്രാർഥന നടത്തും. ഐ.എസ്​ തകർത്ത ശേഷം പുനർനിർമിച്ച സെന്‍റ്​ മേരി അൽതാഹിറ ക​തീഡ്രലിലും സന്ദർശനം നടത്തും. ഇർബിലിൽ ഫുട്​ബാൾ സ്​റ്റേഡിയത്തിൽ വൻ ജനസാന്നിധ്യത്തിൽ നടക്കുന്ന ഖുർബാനയാണ്​ പ്രധാന ആകർഷണം. 

ഐ.എസ്​ പിടിമുറുക്കിയ ഇറാഖിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ക്രിസ്​തീയ ജനസംഖ്യയിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more