1 GBP = 104.21
breaking news

യുഎസ് കർദ്ദിനാളിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി മറച്ചു വച്ചു; പോപ്പ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് വിഗാനോ

യുഎസ് കർദ്ദിനാളിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതി മറച്ചു വച്ചു; പോപ്പ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് വിഗാനോ

ഡ​ബ്ലി​ൻ: പോ​പ്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ മു​ൻ വ​ത്തി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​നും ആ​ർ​ച്ച്​ ബി​ഷ​പ്പു​മാ​യ കാ​ർ​ലോ മ​രി​യ വി​ഗാ​നോ. യു.​എ​സ്​ ക​ർ​ദി​നാ​ളി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​തി​ക്ര​മ പരാതി മ​റ​ച്ചു​വെച്ചെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ മാ​ർ​പാ​പ്പ​യോ​ട്​ രാ​ജി​വെ​ക്കാ​ൻ 11പേ​ജ്​ വ​രു​ന്ന ക​ത്തി​ലൂ​ടെ ബി​ഷ​പ്​​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ക​ത്തി​നോ​ട്​ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന്​ അ​യ​ർ​ല​ൻ​ഡ്​ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങ​വെ മാ​ധ്യ​മ​ങ്ങ​ളോ​ട്​ ​പോ​പ്​ വ്യ​ക്​​ത​മാ​ക്കി. ക​ത്ത്​ വാ​യി​ച്ച്​ ആ​രോ​പ​ണ​ത്തെ കു​റി​ച്ച്​ സ്വ​യം വി​ധി​ക്കാ​നാ​ണ്​ വി​മാ​ന​ത്തി​ൽ ചോ​ദ്യ​മു​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

പു​രോ​ഹി​ത​ർ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​ക്കാ​ത്ത​ത്​ സ​ഭ​ക്ക്​ നാ​ണ​ക്കേ​ടാ​ണെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ർ​ല​ൻ​ഡി​ൽ മാ​ർ​പാ​പ്പ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ​വ​രു​മാ​യി അ​ദ്ദേ​ഹം പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ പോ​പി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച്​ ക​ത്ത്​ പു​റ​ത്തു​വ​ന്ന​ത്.

ലൈം​ഗി​കാ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​സം രാ​ജി​വെ​ച്ച ക​ർ​ദി​നാ​ൾ തി​യോ​ഡ​ർ മ​ക്​​കാ​രി​കി​​െൻറ കു​റ്റ​ങ്ങ​ൾ 2013ൽ ​പോ​പ്​ ഫ്രാ​ൻ​സി​സി​നോ​ട്​ പ​റ​ഞ്ഞ​താ​യാ​ണ്​ ആ​ർ​ച്ച്​ ​​ബി​ഷ​പ്​​ വി​ഗാ​നോ ക​ത്തി​ൽ പ​റ​യു​ന്ന​ത്. ന​ട​പ​ടി​യെ​ടു​ക്കാ​തെ കു​റ്റം മ​റ​ച്ചു​വെ​ച്ച​തി​നാ​ൽ രാ​ജി​വെ​ച്ച്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം മാ​ർ​പാ​പ്പ​യോ​ട്​ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

എ​ന്നാ​ൽ, 11പേ​ജു​ള്ള ക​ത്തി​ൽ പോ​പു​മാ​യി ന​ട​ന്ന സം​ഭാ​ഷ​ണ​ത്തി​ന്​ തെ​ളി​വു​ക​ളൊ​ന്നും ഉ​ദ്ധ​രി​ച്ചി​ട്ടി​ല്ല. 2011മു​ത​ൽ 2016വ​രെ യു.​എ​സി​ലെ വ​ത്തി​ക്കാ​ൻ സ്​​ഥാ​ന​പ​തി​യാ​യി​രു​ന്നു ബി​ഷ​പ്​​ വി​ഗാ​നോ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more