1 GBP = 103.54
breaking news

ലോകത്തിലെ അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുത്, അവരുടെ യാതനകൾ കേൾക്കണം: മനുഷ്യക്കടത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ

ലോകത്തിലെ അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുത്, അവരുടെ യാതനകൾ കേൾക്കണം: മനുഷ്യക്കടത്തിനെതിരെ ഫ്രാൻസിസ് മാർപാപ്പ
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകത്തിലുള്ള അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്നും അവരുടെ യാതനകൾ മനസ്സിലാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
 വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തിൽ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അഭയാർത്ഥികളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വാസികളോടായി പറഞ്ഞു.
തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കാനും സ്വത്ത് വർധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കളുടെ നടപടികൾ സ്വീകാര്യമല്ല. അഭയാർഥികൾക്ക് സുരക്ഷിത സ്ഥാനം വാഗ്ദാനം ചെയ്തു പണം വാങ്ങി മനുഷ്യക്കടത്തു നടത്തുന്നവരെയും മാർപാപ്പ വിമർശിച്ചു.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ വെസ്റ്റ്ബാങ്കിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് മാർപാപ്പയുടെ വാക്കുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more