1 GBP = 103.12

പൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ബാഡ്മിന്റൺ മാമാങ്കത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം…

പൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ബാഡ്മിന്റൺ മാമാങ്കത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം…

ഒക്ടോബർ ഒൻപതാം തിയ്യതി ശനിയാഴ്ച ഡോർസെറ്റിലെ പൂളിൽ ഡോർസെറ്റ് യൂത്ത് ക്ലബ്ബ്  (DYC) ബ്രിട്ടനിലെ ഏറ്റവും മികച്ച മലയാളി ബാഡ്മിന്റൺ താരങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി ദേശീയ തലത്തിൽ  ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 

അഡ്വാൻസ്ഡ് ക്യാറ്റഗറിയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 300 പൗണ്ട്, 200 പൗണ്ട്, 100 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും,  ഇന്റർമീഡിയറ്റ് ക്യാറ്റഗറിയിൽ യഥാക്രമം 250 പൗണ്ട്, 150 പൗണ്ട്, 75 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും, കൂടാതെ ക്വാർട്ടർ ഫൈനലിൽ എത്തുന്ന എല്ലാ ടീമുകൾക്കും ആകർഷകമായ സമ്മാനങ്ങളും മൊമന്റോയും ഉൾപ്പെടെ അത്യാകർഷക സമ്മാനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

ടൂർണമെന്റിനോടനുബന്ധിച്ച് തനതു കേരളീയ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിശദവിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക:– 

ജിജു- 07403664777, മിൽട്ടൻ – 07411143334 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more