1 GBP = 103.89
breaking news

പൂൾ & ബോൺമൗത്ത് ക്നാനായ അസോസിയേഷൻ അവതരിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂലൈ 18ന്…

പൂൾ & ബോൺമൗത്ത് ക്നാനായ അസോസിയേഷൻ അവതരിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ജൂലൈ 18ന്…

നീണ്ട കോവിഡ് ലോക്ഡൗൺ തിസന്ധികളിൽ കഴിയുന്ന മലയാളി സമൂഹത്തിന് ഒരു കുളിർമ്മയും മാനസികഉല്ലാസവും പകരുവാനുമായി യു. കെ.കെ.സി.എ  യുടെ കീഴിലുള്ള പൂൾ & ബോൺമൗത്ത് ക്നാനായ അസോസിയേഷൻ  അവതരിപ്പിക്കുന്ന ഫേസ്ബുക്ക് ലൈവ് മ്യൂസിക്കൽ പ്രോഗ്രാം  ജൂലൈ 18 ന് നടക്കും.  ഈ സംഗീത സായാഹ്നം ജൂലൈ 18 ശനിയാഴ്ച യു കെ സമയം ഉച്ചതിരിഞ്ഞ് 3 .30 മുതൽ യു. കെ.കെ.സി.എ ഒഫീഷ്യൽ പേജിലും ക്നാനായപത്രം ഫേസ്ബുക്ക് പേജിലൂടെയും ആസ്വദിക്കാവുന്നതാണ്. 

 
പ്രസിഡൻറ് ജയൻ ജോസഫ് സെക്രട്ടറി റോബിൻസ് പഴുക്കായിൽ എന്നിവർ  നേതൃത്വം വഹിക്കുന്ന അസോസിയേഷൻ്റെ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ഈ സംരംഭത്തിന്റെ അണിയറ പ്രവർത്തകർ. യുകെയിൽ  വലുതും ചെറുതുമായ പല പരിപാടികളിലും പാടി കഴിവുതെളിയിച്ചിട്ടുള്ളവരായ ഷാലു ചാക്കോ, ഷിജോ ജെയിംസ്, നെയ്സൻ ജോസഫ്, ഷൈൻ ചാക്കോ, സജിമോൾ ഷാജി, ജിൻസി മഹേഷ്, ആൻറിയ റെമി  എന്നിവരാണ് ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം യൂണിറ്റിലെ ചുണക്കുട്ടന്മാരായ ആൽബിൻ ലൂക്കോസ്, ടിജിൻ ജോസ് എന്നിവർ വാദ്യോപകരണങ്ങളിൽ മ്യൂസിക് ആലപിച്ച്  ഈ സംഗീതവിരുന്നിന് കൊഴുപ്പേകുന്നു. ഈ സംഗീത വിരുന്ന് ആസ്വദിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വിരസതയുടെ ഈ കാലയളവിൽ പി.ബി. കെ.സി.എ യുടെ  സംഗീതവിരുന്ന് സംഗീത സ്നേഹികളായ എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more