1 GBP = 103.12

വെസ്റ്റ് യോർക് ഷെയറിലെ പോണ്ടിഫ്രാക്ടിൽ താമരശ്ശേരി സ്വദേശി സ്റ്റാൻലി സിറിയക് (49) കോവിഡ് ബാധിച്ച് മരണമടഞ്ഞു…

വെസ്റ്റ് യോർക് ഷെയറിലെ പോണ്ടിഫ്രാക്ടിൽ താമരശ്ശേരി  സ്വദേശി സ്റ്റാൻലി സിറിയക് (49) കോവിഡ്  ബാധിച്ച് മരണമടഞ്ഞു…
വെസ്റ്റ് യോർക് ഷെയർ :- വെസ്റ്റ് യോർക് ഷെയറിലെ  കോഴിക്കോട് സ്വദേശി സ്റ്റാൻലി സിറിയക് (49) കോവിഡ് ബാധിച്ച് ഇന്ന് രാവിലെ മരണമടഞ്ഞു. കുറച്ച് ദിവസങ്ങളായി സുഖമില്ലാതെയിരിക്കുകയായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിച്ചിരുന്നു. അല്പസമയം മുൻപ്  മരണടയുകയായിരുന്നു.
അടുത്തയാഴ്ച മെയ് 21ന് അൻപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് മരണം കീഴടക്കിയത്. കോഴിക്കോട് താമരശ്ശേരി രൂപതാ കാക്കവയൽ ഇടവകയിലെ ഈങ്ങപ്പുഴ സ്വദേശിയാണ്. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഭാര്യ  മിനിക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നു. ഇവർക്ക് ആൽവിൻ 13 വയസ്സും അഞ്ജലി 10 വയസ്സും പ്രായമുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണുള്ളത്. പരേതൻ ലീഡ്സ് സീറോ മലബാർ മിഷനിലെ അംഗമാണ്. യുക്മ അംഗ അസേസിയേഷനായ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷനിലെ പ്രവർത്തകനായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാാണ്.
സ്റ്റാൻലി സിറിയക്കിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് അശ്വിൻ മാണി ജെയിംസ് എന്നിവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more