1 GBP = 103.12

230 പ്രാദേശിക കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്; റിഷി സുനക്കിനും നിർണ്ണായകം

<strong>230 പ്രാദേശിക കൗൺസിലുകളിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്; റിഷി സുനക്കിനും നിർണ്ണായകം</strong>

ലണ്ടൻ: പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകൾക്കായി പോളിങ് സ്റ്റേഷനുകൾ സജ്ജം. രാവിലെ ഏഴിന് പോളിംഗ് സ്റ്റേഷനുകൾ തുറക്കുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾ ഇംഗ്ലണ്ടിലുടനീളമുള്ള പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

230 കൗൺസിലുകളിലായി ഏകദേശം 8,000 കൗൺസിലർമാരെയാണ് തിരഞ്ഞെടുക്കുന്നത്. അതേസമയം പ്രധാനമന്ത്രി റിഷി സുനക് അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ വലിയ തിരഞ്ഞെടുപ്പ് അദ്ദേഹത്തിനും നിർണ്ണായകമാകുകയാണ്. ഒരു ഡസനിലേറെ മലയാളികളാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ബെഡ്ഫോർഡ്, ലെസ്റ്റർ, മാൻസ്ഫീൽഡ്, മിഡിൽസ്ബ്രോ എന്നിവിടങ്ങളിലെ വോട്ടർമാർ മേയർമാരെയും തിരഞ്ഞെടുക്കും. പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് രാത്രി പത്തിന് അവസാനിക്കും. എല്ലാ ഫലങ്ങളും വെള്ളിയാഴ്ച പ്രഖ്യാപിക്കും.

വെള്ളിയാഴ്ച രാവിലെ ആദ്യ ഫലങ്ങൾ പ്രതീക്ഷിക്കുന്നു, 65 കൗൺസിലുകളിൽ ഇന്ന് ഒറ്റരാത്രികൊണ്ട് വോട്ടെണ്ണുന്നു.
ബാക്കിയുള്ളവയിൽ വെള്ളിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കും, നാല് മേയർ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ ദിവസം മുഴുവൻ ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more