1 GBP = 103.68

പോലീസ് സ്‌റ്റേഷനുകളിലെ പ്രത്യേക പെയിന്റടി ഉത്തരവ് റദ്ദാക്കിയതായി സൂചന, അന്വേഷണവും ആരംഭിച്ചു

പോലീസ് സ്‌റ്റേഷനുകളിലെ പ്രത്യേക പെയിന്റടി ഉത്തരവ് റദ്ദാക്കിയതായി സൂചന, അന്വേഷണവും ആരംഭിച്ചു

തിരുവനന്തപുരം: പൊലീസ് മേധാവിയായിരിക്കെ ലോക് നാഥ് ബെഹ്‌റ പൊലീസ് സ്‌റ്റേഷനുകളില്‍ ഒരേ നിറത്തിലുള്ള ഒരു കമ്പനിയുടെ പെയിന്റ് അടിക്കാന്‍ ഇറക്കിയ വിവാദ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചന. വിവാദ ഉത്തരവ് സംബന്ധിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം തുടങ്ങിയതായും അറിയുന്നു. വിജിലന്‍സ് കോടതിയിലും ഇതേക്കുറിച്ച് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം ഉത്തരവ് മരവിപ്പിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ഉണ്ടായത്.

ബെഹ്‌റയുടെ ഉത്തരവ് പ്രകാരം 45 പൊലീസ് സ്‌റ്റേഷനുകളില്‍ പെയിന്റിംഗ് നടത്തിക്കഴിഞ്ഞു. മറ്റ് സ്‌റ്റേഷനുകളില്‍ ഉത്തരവ് നടപ്പാക്കുന്നതാണ് തല്‍ക്കാലം മരവിപ്പിച്ചത്. വിവാദ ഉത്തരവ് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ ഹര്‍ജിയില്‍ 20നകം വിശദീകരണം നല്‍കാന്‍ വിജിലന്‍സ് കോടതി ബെഹ്‌റയോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പെയിന്റിംഗ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ഒരു എ.ഐ.ജിയെ ചുമതലപ്പെടുത്തിയതായും അറിയുന്നു.

ടെണ്ടര്‍ നടപടികളടക്കം പാലിക്കാതെയാണ് സ്‌റ്റേഷനുകളില്‍ പെയിന്റടിക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. പെയിന്റ് വാങ്ങാനുള്ള എസ്റ്റിമേറ്റ്, ടെണ്ടര്‍, കരാര്‍ എന്നിവയൊന്നും ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ഏപ്രില്‍ 26ന് ഉത്തരവ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 1.75 കോടി രൂപ അഡ്വാന്‍സ് തുകയായി മാറിയെടുത്തുവെന്ന വിവരവും പുറത്തുവന്നിരുന്നു.

എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്റടിക്കാനുള്ള ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവാണ് വന്‍ വിവാദത്തിന് വഴിവച്ചത്. ഉത്തരവില്‍ സംശയിക്കേണ്ട കാര്യമുണ്ടെന്ന് ഇതുസംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി പറഞ്ഞിരുന്നു. പേരെടുത്ത് പറഞ്ഞ് ഉത്തരവിറക്കിയ പെയിന്റ് കമ്പനിയുമായി ബെഹ്‌റയ്ക്ക് എന്താണ് ബന്ധമെന്നും പെയിന്റ് വാങ്ങാന്‍ ടെണ്ടര്‍ നടപടി പാലിക്കേണ്ടതല്ലേയെന്നും ബഹ്‌റ ചെയ്തത് തെറ്റല്ലേയെന്നും കോടതി ചോദിച്ചിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more