1 GBP = 104.08

നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും – നിര്‍ണായക നീക്കവുമായി പൊലീസ്

നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും – നിര്‍ണായക നീക്കവുമായി പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള ശക്തമായ നീ​ക്ക​ങ്ങ​ളു​മാ​യി പൊ​ലീ​സ്. ഇതുമായി ബന്ധപ്പെട്ട് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സു​രേ​ശ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ മ​ഞ്ചേ​രി ശ്രീ​ധ​ര​ൻ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈക്കോടതിയിലെ ഡിജിപി ഓഫീസില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കേസിന്റെ വിശദാശങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ദി​ലീ​പ് അങ്കമാലി കോടതിയിൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നീക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലിപ് കോടതിയിലെത്തിയത്.

ദിലീപ് സമർപ്പിച്ച ഹർജിയില്‍ ഉപദ്രവിക്കപ്പെട്ട നടിക്കെതിരെയുള്ള പരാമർശങ്ങളുണ്ട്. ഇതുമാത്രം കണക്കിലെടുത്ത് ജാമ്യം റദ്ദാക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ വാദം.

അതേസമയം, ദിലീപ് ആവശ്യപ്പെട്ടത് പോലെ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ദൃശ്യങ്ങൾ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more