1 GBP = 103.12

സാലിസ്ബറി നോർവിച്ചോക് ആക്രമണം; വിഷപ്രയോഗം നേരിടാനുപയോഗിച്ച പോലീസ് വാഹനങ്ങൾ സുരക്ഷിത സ്ഥലത്ത് കുഴിച്ചുമൂടും

സാലിസ്ബറി നോർവിച്ചോക് ആക്രമണം; വിഷപ്രയോഗം നേരിടാനുപയോഗിച്ച പോലീസ് വാഹനങ്ങൾ സുരക്ഷിത സ്ഥലത്ത് കുഴിച്ചുമൂടും

സാലിസ്ബറി: ഇക്കഴിഞ്ഞ മാർച്ച് നാലിന് സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ നടന്ന വിഷപ്രയോഗാക്രമണത്തെ തുടർന്ന് വിവിധയിടങ്ങളിലായി ആണു നശീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സ്ക്രിപാലിന്റെ വീട്ടിലും ഇവർ വിഷബാധയേറ്റതിന് ശേഷം സന്ദർശിച്ച സ്ഥലങ്ങളിലുമാണ് പ്രധാനയും ഇപ്പോൾ ക്ളീനിംഗ് പ്രവർത്തനങ്ങൾ തുടരുന്നത്. എന്നാൽ വിഷപ്രയോഗക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ നേരിടാനുപയോഗിച്ച പോലീസ് ഇൻസിഡന്റ് റെസ്പോൺസ് ടീം വാഹനങ്ങളും പോലീസ് കാറുകളും ഭൂമിക്കടിയിൽ കുഴിച്ച് മൂടാനൊരുങ്ങുകയാണ് അധികൃതർ.

വാഹനങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കാൻ കഴിയാത്തതാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ കാരണമെന്ന് വിൽറ്റ്ഷെയർ പോലീസ് പറയുന്നു. ഏകദേശം £347,000 മൂല്യമുള്ള വാഹനങ്ങളാകും ഇത്തരത്തിൽ കുഴിച്ച് മൂടുക. എന്നാൽ എത്ര വാഹങ്ങളാണ് എന്നുള്ള കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഗ്ലോസ്റ്റെർഷെയറിലെ ബിഷപ്‌സ് ക്ലിവ്‌ എന്ന വില്ലേജിന് സമീപമാണ് വാഹനങ്ങൾ കുഴിച്ചു മൂടുന്നതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇതുമൂലം യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് അധികൃതർ പറയുന്നു.

റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിച്ചോക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആക്രമണത്തിന് പിന്നിൽ റഷ്യയുടെ കരങ്ങളാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. വഴിവക്കിൽ ഉപേക്ഷിച്ച ആക്രമണത്തിനുപയോഗിച്ച നോർവിച്ചോക് അടങ്ങിയ കണ്ടെയ്നറിൽ നിന്ന് മറ്റ് രണ്ടുപേർക്കും വിഷബാധയേറ്റിരുന്നു. ചികിത്സയിലിരിക്കെ ഡൗൺ സ്റ്റർജസ് എന്ന സ്ത്രീ ഹൃദയാഘാതം മൂലം മരണടഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more