1 GBP = 103.12

ക്രോയ്ഡോൺ കസ്റ്റഡി സെന്ററിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ക്രോയ്ഡോൺ കസ്റ്റഡി സെന്ററിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ലണ്ടൻ: ക്രോയ്ഡോണിലെ പോലീസ് കസ്റ്റഡി സെന്ററിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടു. മാറ്റ് എന്നറിയപ്പെടുന്ന 54 കാരനായ സർജന്റ് മറ്റിയു റത്താനയാണ് കൊല്ലപ്പെട്ടത്. വെടിമരുന്നും മയക്കുമരുന്നും കൈവശം വച്ചതിന് അറസ്റ്റിലായ 23 കാരനായ യുവാവാണ് മാറ്റിന്റെ ഘാതകൻ.

അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്യാനായി കസ്റ്റഡി സെന്ററിൽ കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം. ട്രൗസറിനുള്ളിൽ ഒളിപ്പിച്ചിരുന്ന കൈതോക്കെടുത്ത് അഞ്ചു തവണ മാറ്റിന്റെ നെഞ്ചിൽ നിറയൊഴിക്കുകയായിരുന്നു. കൈവിലങ്ങു അണിയിച്ചാണ് യുവാവിനെ കസ്റ്റഡി സെന്ററിൽ കൊണ്ട് വന്നത്. എന്നാൽ മാറ്റ് പുറം തിരിഞ്ഞു നിൽക്കുമ്പോഴായിരുന്നു തോക്കെടുത്തത്. മറ്റു പോലീസ് ഉദ്യോഗസ്ഥർ സഹായത്തിനായി എത്തിയെങ്കിലും അതിനുള്ളിൽ മാറ്റിന് വെടിയേറ്റിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

സാധാരണ നിലയിൽ കുറ്റവാളിയെന്ന് സംശയം തോന്നുന്നവരെ പൂർണ്ണമായും പരിശോധിച്ചാണ് കസ്റ്റഡി സെന്ററുകളിൽ എത്തിക്കാറു, എന്നാൽ ട്രൗസറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച തോക്ക് പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇയ്യാൾ ശ്രീലങ്കൻ വംശജനാണെന്നാണ് റിപ്പോർട്ട്.

ന്യൂസിലണ്ട്കാരനായ മാറ്റ് നിരവധി വര്ഷങ്ങളായി മെട്രോപൊളിറ്റൻ പോലീസിൽ ജോലി ചെയ്യുകയാണ്. നേരത്തെ എലിസബത്ത് രാജ്ഞിയുടെയും ഡയാന രാജകുമാരിയുടെയും പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗമായിരുന്നു. റഗ്ബി കളിക്കാരനായ മാറ്റ് ഈസ്റ്റ് ഗ്രിംസ്റ്റഡ് റഗ്ബി ക്ലബ്ബിന്റെ കോച്ചുമായിരുന്നു. ഇദ്ദേഹത്തിന് 26 വയസ്സുള്ള ഒരു മകനുമുണ്ട്. റിട്ടയർ ചെയ്യാൻ രണ്ടു മാസം ബാക്കിയിരിക്കവെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more