1 GBP = 104.05

സാലിസ്ബറി നോർവിച്ചോക് ആക്രമണം; അന്വേഷണത്തിനിടെ വിഷബാധയേറ്റ പോലീസ് ഉദ്യോഗസ്ഥൻ രാജി വച്ചു

സാലിസ്ബറി നോർവിച്ചോക് ആക്രമണം; അന്വേഷണത്തിനിടെ വിഷബാധയേറ്റ പോലീസ് ഉദ്യോഗസ്ഥൻ രാജി വച്ചു

സാലിസ്ബറി: 2018 ലെ സാലിസ്ബറി നോർവിച്ചോക് രാസായുധാക്രമണത്തെത്തുടർന്ന് അന്വേഷണം നടത്തവേ വിഷബാധയേറ്റ പോലീസ് ഉദ്യോഗസ്ഥൻ രാജി വച്ചു.

2018 ലെ ആക്രമണത്തെത്തുടർന്ന് 2019 ൽ ഡ്യൂട്ടിയിൽ തിരിച്ചെത്തിയ ഡിറ്റക്ടീവ് സർജന്റ് നിക്ക് ബെയ്‌ലിയാണ് പോലീസ് ഉദ്യോഗം വേണ്ടെന്ന് വച്ചത്. 18 വർഷത്തിനുശേഷം വിൽറ്റ്ഷയർ പോലീസിൽ നിന്ന് പുറത്തുപോകുകയാണെന്ന് നിക്ക് ബെയ്‌ലി ഒടുവിൽ തോൽവി സമ്മതിക്കേണ്ടിവന്നുവെന്ന് കുറിച്ചു, ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നും. ഏറെ നാളത്തെ ചികിത്സകൾക്ക് ശേഷമാണ് നിക്ക് ജോലിയിലേക്ക് മടങ്ങിയത്. എന്നാൽ ശാരീരികമായി ഏറെ വിഷമതകൾ അനുഭവിക്കുന്നുണ്ടെന്നും കുടുംബ ജീവിതം പോലും താളം തെറ്റിയെന്നും നിക്ക് ചൂണ്ടിക്കാട്ടുന്നു. ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ് ജോലി രാജി വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

2018 മാർച്ച നാലിനായിരുന്നു സാലിസ്ബറി സിറ്റി സെന്ററിലെ പാർക്ക് ബെഞ്ചിൽ അബോധാവസ്ഥയിൽ മുൻ റഷ്യൻ ചാരനായ സ്ക്രിപാലിനെയും മകൾ യൂലിയയെയും കണ്ടെത്തിയത്. ജി‌ആർ‌യു ചാരൻ സെർജി സ്‌ക്രിപാലിന്റെ വീടിന്റെ വാതിൽ ഹാൻഡിലായിരുന്നു റഷ്യൻ നിർമ്മിത നോർവിച്ചോക് അജ്ഞാതർ പുരട്ടിയത്. സ്ക്രിപാലിനെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ നടത്തിയ കൃത്യത്തിൽ റഷ്യയുടെ പങ്ക് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഏപ്രിലിൽ ആശുപത്രി വിട്ട യൂലിയയെ പോലീസ് രഹസ്യ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ കാവൽ ഏർപ്പെടുത്തിയിരുന്നു. പിതാവ് സ്ക്രിപാലും ഒരു മാസത്തിനുശേഷം യൂലിയക്കൊപ്പം ചേർന്നിരുന്നു. ഇരുവരും ഇപ്പോഴും രഹസ്യ സങ്കേതത്തിൽ തന്നെയാണ്. റഷ്യയിൽ നിന്നെത്തിയ ജി ആർ യു ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യൻ സർക്കാർ നിരാകരിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more