1 GBP = 103.38

ഹെയ്ത്തി പ്രസിഡന്റിന്റെ കൊലപാതകം: നാല് പേരെ വെടിവച്ച് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

ഹെയ്ത്തി പ്രസിഡന്റിന്റെ കൊലപാതകം: നാല് പേരെ വെടിവച്ച് കൊന്നു; രണ്ട് പേർ അറസ്റ്റിൽ

ഹെയ്തി പ്രസിഡന്റ് ജോവനൽ മോസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെന്ന് സംശയിക്കുന്നവരെ വെടിവച്ച് കൊന്ന് പൊലീസ്. സംഘത്തിൽ പെട്ടവരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പിടിയിൽ അകപ്പെട്ട മൂന്ന് പൊലീസുകാരെ മോചിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് പ്രസിഡൻറ്​ ജൊവനൽ മോയിസിനെ അക്രമകാരികൾ വെടിവച്ച് കൊന്നത്. മോയ്സിന്റെ സ്വകാര്യ വസതിയിൽ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പ്രതികരിച്ചു. പ്രസിഡന്റ് ജോവനൽ മോയ്സിന്റെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ ഇവർ അപകട നില തരണം ചെയ്തതയും റിപ്പോർട്ടുകൾ പറയുന്നു.

അജ്ഞാതരായ ഒരു കൂട്ടം അക്രമികൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജോവനൽ മോയ്സിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമികളിൽ ചിലർ സ്പാനിഷ് സംസാരിക്കുന്നവരായിരുന്നു എന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

കടുത്ത ദാരിദ്ര്യം വേട്ടയാടുന്ന രാജ്യത്ത്​ രാഷ്​ട്രീയ അസ്​ഥിരത പ്രശ്​നമായി തുടരുന്നതിനിടെയാണ് പ്രതിസന്ധി​ കൂടുതൽ രൂക്ഷമാക്കി ഇപ്പോഴത്തെ കൊലപാതകം. 2017ൽ അധികാരമേറ്റതു മുതൽ മോയ്​സിനെതിരെ ശക്​തമായ പ്രക്ഷോഭം രാജ്യത്ത്​ തുടരുന്നുണ്ട്​. ഏകാധിപത്യം സ്​ഥാപിക്കാൻ​ മോയ്​സ്​ ശ്രമം നടത്തുന്നുവെന്നാണ്​ ആക്ഷേപം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more