1 GBP = 103.84
breaking news

ഇനിയൊരു പരീക്ഷണത്തിനില്ല!! ഫേസ് മാസ്ക് ധരിക്കാത്തവർക്കും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും പിഴകൾ ചുമത്തി പോലീസ്

ഇനിയൊരു പരീക്ഷണത്തിനില്ല!! ഫേസ് മാസ്ക് ധരിക്കാത്തവർക്കും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും പിഴകൾ ചുമത്തി പോലീസ്

ലണ്ടൻ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പോലീസ് സംവിധാനങ്ങളും കർശനമായ നിരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖം മൂടാതിരിക്കുകയോ ഉചിതമായ കാരണമില്ലാതെ പുറത്ത് പോകുകയോ ചെയ്യുന്നവർക്ക് പിഴ ചുമത്തിത്തുടങ്ങി. പുറത്ത് പോകുന്ന സിവിലിയന്മാരെ തടഞ്ഞു നിറുത്തി കാര്യങ്ങൾ ചോദിക്കണമെന്നും അനാവശ്യമായി വീടുകൾ വിട്ട് പുറത്ത് പോകുന്നവർക്ക് പിഴകൾ ചുമത്തണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വെളിപ്പെടുത്തി.

നിയമാനുസൃതമായ ഒഴികഴിവ് നൽകാൻ കഴിയാത്ത ആർക്കും 6,400 പൗണ്ട് വരെ പിഴയും ആവശ്യമായ സ്ഥലങ്ങളിൽ മുഖം മറയ്ക്കാതെ പിടിക്കപ്പെട്ടവർക്ക് സ്‌പോട്ട് പെനാൽറ്റി നോട്ടീസും നൽകപ്പെടും. നിയമലംഘനം വ്യക്തമാകുമ്പോൾ പിഴ ചുമത്താൻ പോലീസ് മേധാവികൾ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉദ്യോഗസ്ഥർക്ക് പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്നലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 28 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മക്‌ഡൊണാൾഡ്സിലേക്ക് വാഹനത്തിൽ ഒരുമിച്ച് പോയ നാല് സുഹൃത്തുക്കൾക്ക് 200 പൗണ്ട് വീതമാണ് പോലീസ് പിഴ ചുമത്തിയത്.

അതേസമയം, പുതിയ കോവിഡ് നിയമം പ്രാബല്യത്തിലായതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗൺ മാർച്ച് 31 വരെ നീട്ടി. ഫെബ്രുവരി 15 ന് നടത്തുന്ന ആദ്യ അവലോകനത്തിന് ശേഷം നിയന്ത്രണങ്ങളിൽ ആവശ്യമെങ്കിൽ ഇളവ് വരുത്തും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിയമമാക്കുന്നതിന് ഇന്നലെ കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 508 വോട്ടുകളാണ് ലഭിച്ചത്. 16 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more