1 GBP = 103.12

ക്രിമിനലുകള്‍ പൊലീസ് സേനയില്‍ തുടരുന്നു; പാഴ്‌വാക്കായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

ക്രിമിനലുകള്‍ പൊലീസ് സേനയില്‍ തുടരുന്നു; പാഴ്‌വാക്കായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം : പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു. സേനയിലെ ക്രിമിനലുകളെ കണ്ടെത്താന്‍ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനം നിര്‍ജീവമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴായിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവി നേരത്തെ നടത്തിയ കണക്കെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 387 പേര്‍ പൊലീസ് സേനയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ കണക്കെടുപ്പ് നടത്തി കുഴപ്പക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു അഞ്ചംഗ സമിതി രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് ഐജി, ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി,എന്‍ ആര്‍ ഐ സെല്‍ ഐജിമാര്‍ എന്നിവരടങ്ങുന്നതായിരുന്നു സമിതി.

അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ സമിതി രൂപീകരിച്ച് രണ്ടര മാസമായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇക്കാലയളവിനുള്ളില്‍ ആകെ ഒരുതവണ മാത്രമാണ് സമിതി യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് എത്രദിവസത്തിനുള്ളില്‍ തയ്യാറാകുമെന്ന് അംഗങ്ങള്‍ക്ക് പോലും നിശ്ചയമില്ല. ഇതിനിടെ ക്രൈംബ്രാഞ്ച് തലപ്പത്തുനിന്ന് മുഹമ്മദ് യാസിന്‍ മാറുകയും ചെയ്തു. നിലവിലെ മേധാവി ദര്‍വേഷ് സാഹിബ് യോഗം ചേരുന്നതടക്കം എന്തെങ്കിലും നടപടികള്‍ സമിതിയിലെ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടുമില്ല.

സമിതിയുടെ പ്രവര്‍ത്തനം ഇത്തരത്തില്‍ എങ്ങുമെത്താതെ പോകുമ്പോള്‍, പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും വെറും വാക്കില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more