1 GBP = 103.90

പോലീസ് ബില്ലിനെതിരെ ബ്രിസ്റ്റോളിൽ നടന്ന പ്രതിഷേധം മൂന്നാം ദിനവും അക്രമാസക്തമായി

പോലീസ് ബില്ലിനെതിരെ ബ്രിസ്റ്റോളിൽ നടന്ന പ്രതിഷേധം മൂന്നാം ദിനവും അക്രമാസക്തമായി

ബ്രിസ്റ്റോൾ: പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന പോലീസ് ബില്ലിനെതിരായി ബ്രിസ്റ്റോളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി.
ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ പ്രതിഷേധത്തിനൊടുവിലാണ് ജനക്കൂട്ടം വീണ്ടും അക്രമാസക്തമായത്. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പടക്കം പൊട്ടിച്ച് അക്രമാസക്തമായ ജനക്കൂട്ടം പൊലീസിന് നേരെ മുട്ടയും ഗ്ലാസ് ബോട്ടിലുകളും വലിച്ചെറിയുകയായിരുന്നു. നൂറുകണക്കിന് കലാപ പോലീസ് രംഗത്തെത്തി പ്രതിഷേധക്കാരെ ബ്രിസ്റ്റോൾ സിറ്റി സെന്ററിൽ നിന്ന് പുറത്താക്കുകയായിരുന്നു.

പ്രതിഷേധക്കാരെ നേരിടാൻ അശ്വാരൂഢ സേനയെയും ഡോഗ് സ്ക്വാഡുകളും രംഗത്തുണ്ടായിരുന്നു. പൊലീസിന് നേരെ ലേസർ ആക്രമണവും പ്രതിഷേധക്കാർ നടത്തിയതിനെത്തുടർന്നാണ് കലാപ പോലീസ് രംഗത്തെത്തിയത്. പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആയിരത്തിലധികം പേരാണ് ഇന്നലെ പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഞായറാഴ്ച ബ്രൈഡ്‌വെൽ പോലീസ് സ്റ്റേഷന് സമീപമുണ്ടായ പ്രതിഷേധത്തിൽ മുവ്വായിരത്തോളം ആളുകളാണ് പങ്കെടുത്തിരുന്നത്. സർക്കാറിന്റെ പോലീസ് ബില്ലിനെയും ക്രൈം ബില്ലിനെയും എതിർത്ത് കൊണ്ടാണ് പ്രതിഷേധം.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കലാപത്തിൽ ഏർപ്പെട്ടവരെ പോലീസ് പിരിച്ചുവിടാൻ തുടങ്ങിയത്. നേരത്തെ തന്നെ നഗരമധ്യേയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. പോലീസ് ബില്ലിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകുമെന്നാണ് റിപ്പോർട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more