1 GBP = 103.92

പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്

പെനാൽറ്റി അനുവദിച്ചത് മെസി ആയതിനാൽ, അർജൻ്റീനയ്ക്ക് റഫറിമാരുടെ പിന്തുണ: വിമർശനവുമായി ഇഗോർ സ്റ്റിമാച്

പോളണ്ടിനെതിരെ അർജൻ്റീനയ്ക്ക് അനുവദിച്ച പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്. പെനാൽറ്റി അനുവദിക്കാനുള്ള ഫൗളല്ലായിരുന്നു അതെന്നും മെസി ആയിരുന്നതിനാൽ മാത്രമാണ് ആ പെനാൽറ്റി അനുവദിച്ചത് എന്നും സ്റ്റിമാച് കുറ്റപ്പെടുത്തി. അർജൻ്റീനയ്ക്ക് റഫറിമാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു എന്നും സ്റ്റിമാച് പറഞ്ഞു.

“മെസി ആയതുകൊണ്ട് മാത്രമാണ് അതിന് പെനാൽറ്റി അനുവദിച്ചത്. മെസി അല്ലായിരുന്നെങ്കിൽ അത് ഫൗൾ ആണോ എന്ന് പോലും പരിശോധിക്കില്ലായിരുന്നു. പെനാൽറ്റി ലക്ഷ്യത്തിലെത്താതിരുന്നത് നീതിയായി. അർജൻ്റീനയ്ക്ക് റഫറിമാരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു.മെസിക്ക് ഇത്തരം സഹായങ്ങൾ ആവശ്യമില്ല.”- സ്റ്റിമാച് പറഞ്ഞു.

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അർജൻ്റീന വിജയിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി അർജൻ്റീന പ്രീ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more