1 GBP = 103.84
breaking news

നിങ്ങളുടെ തടി ഞങ്ങളുടെ പണമാണ് – നീരവ് മോദിയോട് പി.എൻ.ബി

നിങ്ങളുടെ തടി ഞങ്ങളുടെ പണമാണ് – നീരവ് മോദിയോട് പി.എൻ.ബി

ന്യൂഡൽഹി: തങ്ങളിൽ നിന്ന് 12,​000 കോടിയുടെ വായ്‌പ എടുത്ത ശേഷം മുങ്ങിയ വിവാദ വജ്ര വ്യാപാരി നീരവ് മോദിയോട് തുക എത്രയും വേഗം തിരിച്ചടയ്ക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് ആവശ്യപ്പെട്ടു. പണം തിരിച്ചടയ്ക്കുന്നതിനായി നരവ് മോദി മുന്നോട്ട് വച്ച ഉപാധികൾ ബാങ്ക് തള്ളുകയും ചെയ്തു. കടം തീർക്കുന്നതിന്റെ ഭാഗമായി 2000 കോടിയുടെ സ്വർണാഭരണങ്ങളും 200 കോടിയുടെ നിക്ഷേപങ്ങളും 50 കോടിയുടെ ജംഗമ വസ്തുക്കളും നൽകാമെന്ന് മോദി ബാങ്കിനെ ഇ – മെയിൽവഴി അറിയിച്ചിരുന്നു. എന്നാലിത് ബാങ്ക് തള്ളുകയായിരുന്നു.
നിങ്ങൾ നടത്തിയ വായ്‌പാ തട്ടിപ്പിനെ കുറിച്ച് ബോദ്ധ്യമുണ്ടാവുമല്ലോ. എത്രയും വേഗം തുക തിരിച്ചടയ്ക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ തടി ‌ഞങ്ങളുടെ പണമാണെന്ന കാര്യം മറക്കരുത്. നിങ്ങൾ മുന്നോട്ട് വച്ച ഒത്തുതീർപ്പ് ഫോർമുല വ്യക്തതയില്ലാത്തതും കൗശലക്കാരന്റേതുമാണ്- ബാങ്ക് ജനറൽ മാനേജർ അശ്വനി വാറ്റ്സ് നീരവിന് നൽകിയ മറുപടിയിൽ പറയുന്നു.

തനിക്കെതിരെ പരാതി നൽകിയത് തന്റെ വജ്ര ബ്രാൻഡന്റെ മൂല്യം ഇടിച്ചെന്ന മോദിയുടെ വാദവും ബാങ്ക് തള്ളി. നിയമവിരുദ്ധമായി മോദി നടത്തിയ ഇടപാടുകളാണ് ഈ അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചത്. അതിന്റെ ഉത്തരവാദിത്തം മോദിക്ക് മാത്രമാണ്. വ്യാജ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്. ഇത്തരം തരംതാഴ്ന്ന നടപടികളിലൂടെ സ്വന്തം സ്ഥാപനങ്ങളുടെ വില ഇടിക്കുകയാണ് നീരവ് ചെയ്തതെന്നും ബാങ്ക് വ്യക്തമാക്കി.

മോദിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്‌മെന്റും സി.ബി.ഐയും തുടരുകയാണ്. മോദിയുടെ പല സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിവരികയാണ്. ഇതുവരെ 5870 കോടിയിലേറെ രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more