1 GBP = 103.96

ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിൽ അടൂർ സ്വദേശി പി.എം. രാജു കോവിഡ് ബാധിച്ച് മരണമടഞ്ഞു…

ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിൽ അടൂർ സ്വദേശി പി.എം. രാജു കോവിഡ് ബാധിച്ച് മരണമടഞ്ഞു…

ലണ്ടൻ:  ലണ്ടനിലെ ഹെമൽ ഹെംപ്സ്റ്റഡിൽ അടൂർ പറക്കോട് സ്വദേശിയായ പി.എം. രാജു(64)  കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഗ്രേസ് രാജുവാണ് ഭാര്യ, രണ്ട് ആൺമക്കളാണുള്ളത്. ഹാൻസൺ രാജു, ബെൻസൺ രാജു. ജിഷ ഹാൻസൺ മരുമകളാണ്.ലണ്ടൻ റോയൽ ബ്രാംപ്റ്റൺ ഹോസ്പിറ്റലിൽ  മാസത്തോളമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗൺസിൽ മെമ്പറും ഹെമൽ ഹെംപ്സ്റ്റഡ് സെന്റ്. തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗവുമണ്.

ലണ്ടനിടുത്ത് നോർത്ത് വുഡിലായിരുന്നു താമസിച്ചിരുന്നത്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം സമീപത്തുണ്ടായിരുന്നു. ബ്രിസ്റ്റോൾ ഫാർമസ്യൂട്ടിക്കലിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു പരേതൻ. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്

പി.എം രാജുവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more