1 GBP = 103.95
breaking news

പി.എം.സി.സി പ്ളിമത്തിന്റെ ഓണാഘോഷം ”ഓണം പൊന്നോണം” വർണ്ണാഭമായി….

പി.എം.സി.സി പ്ളിമത്തിന്റെ ഓണാഘോഷം ”ഓണം പൊന്നോണം” വർണ്ണാഭമായി….

ജിജോ ഗീവർഗ്ഗീസ്സ്

(പി.എം.സി.സി സെക്രട്ടറി)

പ്ളിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ (പി.എം.സി.സി) ഈ വർഷത്തെ ഓണാഘോഷം “ഓണം പൊന്നോണം” ജനപങ്കാളിത്തം കൊണ്ടും മനോഹരങ്ങളായ കലാപ്രകടനങ്ങൾ കൊണ്ടും അതീവ ശ്രദ്ധേയമായി. സെപ്‌റ്റംബർ 8 ന് അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് സ്മരണാഞ്ജലി അർപ്പിച്ച് തുടങ്ങിയ ഓണാഘോഷത്തിൽ പ്ളിമത്ത് സിറ്റി കൌൺസിലർ മുഖ്യാതിഥിയായി പങ്കെടുത്തു. 

പി.എം.സി.സി പ്രസിഡൻറ് സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റിയംഗം മനു സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ആര്യ വിജയൻ സദസ്സിന് ഓണസന്ദേശം നൽകിയതിനെ തുടർന്ന് സെക്രട്ടറി ജിജോ ഗീവർഗ്ഗീസ്സ് ഓണാശംസകൾ അറിയിച്ചു. കമ്മിറ്റിയംഗം നെബു കുരുവിളയുടെ കൃതജ്ഞതാ പ്രകാശനത്തോടെ പി.എം.സി.സി യുടെ “ഓണം പൊന്നോണം” ഓണാഘോഷം സമാപിച്ചു.

മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മറ്റ് കലാപരിപാടികളും സദസ്സിനെ ഇളക്കി മറിച്ചു. ചെണ്ടമേളവും ശിങ്കാരി മേളവും സദസ്സ്യർ നിറഞ്ഞ കൈയ്യടികളോടെ ആസ്വദിച്ചു. കേരളീയ പാരമ്പര്യത്തിന്റെ മുഴുവൻ തനിമയും നിലനിർത്തി സജി വർഗ്ഗീസ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസ്സദ്യ ഓണാഘോഷത്തിൽ പങ്കെടുത്തവർക്ക് പുതിയൊരു അനുഭവമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more