1 GBP = 103.52
breaking news

എനർജി ബില്ലുകളും കൗൺസിൽ ടാക്സ് ബില്ലുകളും ഉയരുന്നു; രാജ്യം ഉയർന്ന വേതനം, ഉയർന്ന വൈദഗ്ദ്ധ്യം, ഉയർന്ന ഉൽപാദനക്ഷമത, കുറഞ്ഞ നികുതി സമ്പദ്‌വ്യവസ്ഥയിലേക്കെന്ന് ടോറി കോൺഫറൻസിൽ പ്രധാനമന്ത്രി; പ്രധാനമന്ത്രിക്ക് സാമ്പത്തിക നിരക്ഷതയെന്ന് ബിസിനെസ്സ് നേതാക്കൾ

എനർജി ബില്ലുകളും കൗൺസിൽ ടാക്സ് ബില്ലുകളും ഉയരുന്നു; രാജ്യം ഉയർന്ന വേതനം, ഉയർന്ന വൈദഗ്ദ്ധ്യം, ഉയർന്ന ഉൽപാദനക്ഷമത, കുറഞ്ഞ നികുതി സമ്പദ്‌വ്യവസ്ഥയിലേക്കെന്ന് ടോറി കോൺഫറൻസിൽ പ്രധാനമന്ത്രി; പ്രധാനമന്ത്രിക്ക് സാമ്പത്തിക നിരക്ഷതയെന്ന് ബിസിനെസ്സ് നേതാക്കൾ

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റിവ് പാർട്ടി കോൺഫറൻസ് പ്രസംഗത്തെ “സാമ്പത്തികമായി നിരക്ഷത” എന്ന് ബിസിനസ്സ് നേതാക്കളും നിരീക്ഷകരും വിശേഷിപ്പിച്ചു.

ബുധനാഴ്ച കൺസർവേറ്റീവ് പാർട്ടി കോൺഫറൻസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ, പല ബിസിനസ്സുകളും വിതരണ ശൃംഖല പ്രശ്നങ്ങളും തൊഴിലാളികളുടെ അഭാവവും കൊണ്ട് ബുദ്ധിമുട്ടുന്നു.
എച്ച്ജിവി ഡ്രൈവർമാരുടെ കുറവ് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ധന വിതരണം കുറയുന്നതിന് കാരണമായി. എന്നാലീ പ്രശ്‍നങ്ങൾക്ക് പരിഹാര നടപടികൾ ആരായുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നതിന് പകരം ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെ വിദേശ തൊഴിലാളികളുടെ വിതരണം നിയന്ത്രിക്കുന്നതിനുള്ള തന്റെ തന്ത്രത്തെ ജോൺസൺ ന്യായീകരിക്കുകയാണ് ചെയ്തത്. സമീപ ആഴ്ചകളിൽ കണ്ട സാമ്പത്തിക ബുദ്ധിമുട്ട് ആളുകൾ വോട്ട് ചെയ്ത പരിവർത്തനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു.

രാജ്യം ഇപ്പോൾ ഉയർന്ന വേതനം, ഉയർന്ന വൈദഗ്ദ്ധ്യം, ഉയർന്ന ഉൽപാദനക്ഷമത, കുറഞ്ഞ നികുതി സമ്പദ്‌വ്യവസ്ഥ എന്നിവയിലേക്കാണ് പോകുന്നതെന്നും അതാണ് ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടതും അർഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് സമയമെടുക്കും, ചിലപ്പോൾ ഇത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ 2016 -ൽ (ബ്രെക്സിറ്റ് റഫറണ്ടം) ജനങ്ങൾ വോട്ടുചെയ്ത മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജോൺസന്റെ പ്രഖ്യാപനങ്ങളിൽ ബിസിനസ്സ് നേതാക്കൾക്ക് മതിപ്പുണ്ടായിരുന്നില്ല, കുടിയേറ്റം നിയന്ത്രിക്കുന്നത് പണപ്പെരുപ്പ വർദ്ധനവിന് കാരണമാകുമെന്നും ഇതിന്റെ ഭാരം സാധാരണ ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുമെന്നും ബിസിനെസ്സ് നേതാക്കൾ പറഞ്ഞു. എനർജി കമ്പനികളിലുണ്ടായ പ്രതിസന്ധി നിരക്ക് വർദ്ധനവിന് കാരണമായിട്ടുണ്ട്. കൗൺസിൽ ടാക്സ് ബില്ലുകളിലും അഞ്ചു ശതമാനം വർദ്ധനവാണ് ജനങ്ങൾ നേരിടേണ്ടി വരിക. സോഷ്യൽ കെയറിനായാണ് അധിക നിരക്ക് ഈടാക്കുന്നത്.

ജോലിക്കാരുടെ ലഭ്യതക്കുറവ്, ഉയരുന്ന എനർജി ചിലവുകൾ, കൗൺസിൽ ടാക്സ് ബില്ലുകൾ, എച്ച് ജി വി ഡ്രൈവർമാരുടെ കുറവുകൾ, ആഗോള വിതരണ ശ്രുംഖലകളിൽ അനുഭവപ്പെടുന്ന അപര്യാപ്തതകൾ തുടങ്ങിയവയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അപര്യാപ്‌തമെന്ന് തന്നെയാണ് പൊതുവേയുള്ള അഭിപ്രായം. ക്രിസ്തുമസ് എത്തുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന റിപ്പോർട്ടും ബിസിനെസ്സ് നേതാക്കൾ പങ്കു വയ്ക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more